ഹിന്ദു ദമ്പതികൾക്ക് അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsലക്നോ: ശ്രീരാമന് പോലും ബലാൽസംഗങ്ങൾ തടയാൻ കഴിയില്ലെന്ന പ്രസ്താവനക്ക് പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എൽ.എ സുരേന്ദ്രർ സിങ്. ഹിന്ദു ദമ്പതികൾക്ക് അഞ്ചു കുട്ടികളെങ്കിലും വേണമെന്നാണ് സുരേന്ദ്രറിെൻറ പുതിയ പ്രസ്താവന.
ഹിന്ദു ദമ്പതികൾക്ക് അഞ്ച് കുട്ടികളെങ്കിലും വേണം. അല്ലെങ്കിൽ രാജ്യത്ത് ഹിന്ദുത്വം സംരക്ഷിക്കപ്പെടില്ല. കുട്ടികൾ ദൈവത്തിെൻറ വരദാനമാണ്. ഹിന്ദു ശക്തമാവുേമ്പാൾ മാത്രമേ ഇന്ത്യ ശക്തമാവു. ഹിന്ദു ദുർബലമാവുേമ്പാൾ ഇന്ത്യ ദുർബലമാവുമെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യ നിയന്ത്രണവുമായി ഹിന്ദുക്കൾ മുന്നോട്ട് പോയാൽ അവർ ന്യൂനപക്ഷമാവുന്നതിലേക്ക് അത് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാത്ത ഇന്ത്യക്കാരെല്ലാം പാകിസ്താനികളാണെന്ന യു.പി ബലിയയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.യുടെ പ്രസ്താവനയും വിവാദമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
