'ടെലിപ്രോംപ്ടറുമായി ഹിന്ദുക്കൾ ക്ഷേത്രത്തിൽ പോകാറില്ല, ഹിന്ദുത്വവാദികൾ പോകും'; മോദിക്കെതിരെ യൂത്ത് കോൺഗ്രസ്
text_fieldsമോദി കാശിയിൽ പ്രസംഗിക്കുന്നു, ബി.വി. ശ്രീനിവാസ്
വാരാണസി: കാശി ക്ഷേത്രത്തിൽ പ്രസംഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിപ്രോംപ്ടർ ഉപയോഗിച്ചതിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്. 'ഒരു ഹിന്ദുവും ടെലിപ്രോംപ്ടർ സംവിധാനവുമായി ക്ഷേത്രം സന്ദർശിക്കില്ല. ഹിന്ദുത്വവാദികളാണ് അങ്ങനെ പോവുക' എന്നാണ് ശ്രീനിവാസ് പറഞ്ഞത്.
മുൻകൂട്ടി എഴുതിവെച്ച പ്രസംഗം നോക്കി വായിക്കാൻ കഴിയുന്ന സംവിധാനമാണ് ടെലിപ്രോംപ്ടർ. പേപ്പര്‍ ഇല്ലാതെ മുന്നിലുള്ള സ്ക്രീനില്‍ നോക്കിയാണ് വായിക്കുക. മോദി വിദേശരാജ്യങ്ങളിൽ പോകുേമ്പാൾ ഇംഗ്ലീഷിൽ പ്രസംഗിക്കാൻ ടെലിപ്രോംപ്ടർ ഉപയോഗിക്കാറുണ്ട്.
കാശി ഇടനാഴി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി വാരാണസിയിൽ. ഔറംഗസേബിനെപ്പോലുള്ള സ്വേച്ഛാധിപതികൾ തകർക്കാൻ ശ്രമിച്ച കാശി ഇന്ന് യശസ്സിെൻറ പുതിയ അധ്യായം രചിക്കുകയാണെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു.
'നൂറ്റാണ്ടുകളുടെ അടിമത്തം സൃഷ്ടിച്ച അപകർഷതാബോധത്തിൽനിന്ന് രാജ്യമിപ്പോൾ പുറത്തുകടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുകയാണ്. സുൽത്താനേറ്റുകൾ ഇവിടെ ഉയരുകയും നിലംപതിക്കുകയും ചെയ്തു. പക്ഷേ, ബനാറസ് (കാശിയുടെ മറ്റൊരു പേര്) അതിജീവിച്ചു.
സ്വേച്ഛാധിപതികൾ ഈ നഗരത്തെ ആക്രമിച്ചു. തകർക്കാൻ ശ്രമിച്ചു. ഔറംഗസേബിെൻറ ക്രൂരകൃത്യങ്ങളും ഭീകരതയും ചരിത്രം കണ്ടിട്ടുണ്ട്. വാൾ കൊണ്ട് സംസ്കാരത്തെ മാറ്റിമറിക്കാൻ അയാൾ ശ്രമിച്ചു. തെൻറ മതഭ്രാന്ത് കൊണ്ട് നാഗരികതയെ തകർക്കാൻ ശ്രമിച്ചു.
പക്ഷേ, ഈ രാജ്യത്തിെൻറ മണ്ണ് മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമാണ്. ഒരു ഔറംഗസേബ് വന്നാൽ ഒരു ശിവാജി ഇവിടെ ഉദയം ചെയ്യും. ഒരു സലാർ മസൂദ് വന്നാൽ രാജ സുഹേൽദേവ് നേരിടാനെത്തും. വാറൻ ഹേസ്റ്റിങ്സ് (ബ്രിട്ടീഷ് ഗവർണർ ജനറൽ) ഇവിടെനിന്ന് രക്ഷപ്പെട്ടത് ആനപ്പുറത്താണ്. കാലം എങ്ങനെ മാറിയെന്ന് നോക്കൂ. ഭീകരതക്ക് പര്യായമായവർ ഇന്ന് ചരിത്രത്തിെൻറ കറുത്തതാളുകളിലേക്ക് പതിച്ചിരിക്കുന്നു. എെൻറ കാശിയാകട്ടെ, യശസ്സിെൻറ പുതിയ അധ്യായം രചിക്കുന്നു -മോദി സൂചിപ്പിച്ചു.
കാശി വിശ്വനാഥ് ധാം എന്നത് വെറുമൊരു കെട്ടിടം മാത്രമായിരിക്കില്ല. സനാതന സംസ്കാരത്തിെൻറയും പാരമ്പര്യത്തിെൻറയും പ്രതീകമായിരിക്കും. രാജ്യം രാമക്ഷേത്രവും കാശി വിശ്വനാഥ് ധാമും നിർമിക്കുേമ്പാഴും കടലിൽ ആയിരക്കണക്കിന് കിലോമീറ്റർ ദൈർഘ്യത്തിൽ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കുന്നു. പാവങ്ങൾക്ക് വേണ്ടി ദശലക്ഷക്കണക്കിന് വീടുകൾ നിർമിക്കുന്നു. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നു -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

