‘ഹിന്ദു താലിബാനെ’ ചൊല്ലി സുപ്രീംകോടതിയിൽ രൂക്ഷവാഗ്വാദം
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്തത് ഹിന്ദു താലിബാൻ ആണെന്ന അഡ്വ. രാജീവ് ധവാെൻറ വിമർശനത്തെ ചോദ്യം ചെയ്ത് അഭിഭാഷകൻ രംഗത്തെത്തിയത് സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചതിനിടെ ബാബരി ഭൂമി കേസ് വിപുലമായ ബെഞ്ചിന് വിടുന്നത് വിധി പറയാനായി മാറ്റിവെച്ചു. കഴിഞ്ഞ െവള്ളിയാഴ്ച ധവാൻ നടത്തിയ ഹിന്ദു താലിബാൻ പരാമർശം ഹിന്ദു സമുദായത്തെ അവഹേളിക്കുന്നതാണെന്നു പറഞ്ഞ് അഭിഭാഷകൻ രംഗത്തുവന്നതാണ് സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങളുണ്ടാക്കിയത്.
താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്ന് ധവാൻ ആവർത്തിച്ചതോടെ വാഗ്വാദമായി. ആരാധനാ മന്ദിരം തകർത്തപ്പോൾ താങ്കൾ എന്തെടുക്കുകയായിരുന്നുവെന്ന് തിരിച്ചുചോദിച്ച ധവാൻ ബാബരി ധ്വംസനം ഭീകര പ്രവർത്തനമായിരുന്നുവെന്നും പറഞ്ഞ വാക്കിലുറച്ചുനിൽക്കുകയാണെന്നും പറഞ്ഞു. ധവാനെ ഖണ്ഡിച്ച മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ മതവിഭാഗത്തിെൻറ പേരു പറഞ്ഞതിനെ എതിർത്തു. എന്നാൽ, താലിബാൻ മോഡലിലാണ് ഇതു ചെയ്തതെന്ന് ധവാൻ തിരിച്ചടിച്ചു.
ഇതിനിടെ പരാമർശം പിൻവലിക്കണമെന്നു പറഞ്ഞ് ഒച്ചവെച്ച് ധവാനു നേരെ കയർത്ത മറ്റൊരു അഭിഭാഷകനോട് കോടതി മുറി വിടാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആജ്ഞാപിച്ചു. തുടർന്ന് ധവാൻ നടത്തിയ പരാമർശം അനുചിതമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെടുകയും ചെയ്തു. കോടതിക്ക് സ്വീകാര്യമായ വിശേഷണങ്ങളും പ്രതീകങ്ങളും പ്രയോഗങ്ങളുമേ ഉപയോഗിക്കാവൂ എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
എന്നാൽ, 1994ലെ ഇസ്മാഇൗൽ ഫാറൂഖി കേസിലെ വിധി ഉദ്ധരിച്ച് ചീഫ് ജസ്റ്റിസിനോട് താൻ വിയോജിക്കുകയാണെന്നും തനിക്കങ്ങനെ പറയാൻ അവകാശമുണ്ടെന്നും ധവാൻ ഉറച്ചുനിന്നു. 1994ലെ ഇസ്മാഇൗൽ ഫാറൂഖി കേസിലെ വിധിയിൽ മുസ്ലിംകൾക്ക് നമസ്കരിക്കാൻ പള്ളി ആവശ്യമില്ല എന്ന പരാമർശമുണ്ടെന്നും അതിനാൽ അക്കാര്യത്തിലുള്ള തർക്കം തീർപ്പാക്കാൻ വലിയ ബെഞ്ച് വേണമെന്നുമുള്ള വാദവും സുന്നി വഖഫ് ബോർഡിനു വേണ്ടി ഹാജരായ രാജീവ് ധവാൻ ആവർത്തിച്ചു.
തുടർന്ന് കേസ് പരിഗണിക്കേണ്ടത് വിപുലമായ ഭരണഘടനാ ബെഞ്ചാണോ നിലവിലുള്ള മൂന്നംഗ ബെഞ്ചാേണാ എന്ന കാര്യം തീർപ്പ് പറയാനായി മാറ്റി. 1526 ൽ മുഗൾ ചക്രവർത്തി ബാബർ പണി കഴിപ്പിച്ച ബാബരി മസ്ജിദിെൻറ ഭൂമിയിന്മേലുള്ള അവകാശത്തർക്കം ഏതു ബെഞ്ച് തീർപ്പാക്കുമെന്ന് ഇൗ വിധിയിൽ സുപ്രീംകോടതി തീരുമാനിക്കും.
ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം മുസ്ലിംകൾക്കാണെന്ന് വാദിക്കുന്ന സുന്നി വഖഫ് ബോർഡ്, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ നിലവിലുള്ള മൂന്നംഗ ബെഞ്ചിൽനിന്ന് കേസ് മാറ്റി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നാണ് വാദിക്കുന്നത്.
അയതസമയം, ബാബരി പള്ളി തകർത്ത സ്ഥലത്തുതന്നെ രാമേക്ഷത്രം നിർമിക്കണമെന്നു വാദിക്കുന്ന ഹിന്ദു കക്ഷികളും ബി.ജെ.പിയോടൊപ്പം നിൽക്കുന്ന ലഖ്നോവിലെ ശിയാ വഖഫ് ബോർഡും നിലവിലുള്ള ബെഞ്ച് തന്നെ കേസ് പരിഗണിക്കണമെന്ന നിലപാടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
