Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദുക്കൾ മേൽകോയ്​മ...

ഹിന്ദുക്കൾ മേൽകോയ്​മ ആഗ്രഹിക്കുന്നില്ല -മോഹൻ ഭാഗവത്​

text_fields
bookmark_border
ഹിന്ദുക്കൾ മേൽകോയ്​മ ആഗ്രഹിക്കുന്നില്ല -മോഹൻ ഭാഗവത്​
cancel

ഷികാഗോ: മേൽകോയ്​മ സ്​ഥാപിക്കാനുള്ള ആഗ്രഹം ഹിന്ദുക്കൾക്കില്ലെന്ന്​ ആർ.എസ്​.എസ്​ സർസംഘ്​ ചാലക്​ മോഹൻ ഭാഗവത്​. ഒരു സമൂഹമെന്ന നിലയിൽ പ്രവർത്തിക്കു​േമ്പാൾ മാത്രമാണ്​ സമുദായത്തിന്​ അഭിവൃദ്ധിയുണ്ടാവൂ. മനുഷ്യരാശിയുടെ നന്മക്കായി സമുദായ നേതാക്കൾ ​െഎക്യത്തോടെ കർമരംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഷികാഗോയിൽ കഴിഞ്ഞദിവസം ആരംഭിച്ച രണ്ടാം ലോക ഹിന്ദു കോൺഗ്രസിൽ (ഡബ്ല്യൂ.എച്ച്​.സി) സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

‘‘ഒരു സിംഹം ഒറ്റക്കാണെങ്കിൽ ചെന്നായ്​ക്കൾക്ക്​ അതിനെ കീഴടക്കാനും നശിപ്പിക്കാനും കഴിയും. ഇൗ യാഥാർഥ്യം മറന്നു​പോകരുത്​. ലോകത്ത്​ അഭിവൃദ്ധി കൊണ്ടുവരണം. ആധിപത്യം സ്ഥാപിക്കുക എന്നത്​ ആഗ്രഹിക്കുന്നില്ല. ഒരു കോളനിവാഴ്​ചയുടെയും ഫലമല്ല ഞങ്ങളുടെ സ്വാധീനം -ഭാഗവത്​ തുടർന്നു.

2,500 പ്രതിനിധികൾ സമ്മേളനത്തിൽ പ​െങ്കടുക്കുന്നുണ്ട്​. സ്വാമി വിവേകാനന്ദൻ ഷികാഗോയിലെ ലോകമത സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തി​​​െൻറ 125ാം വാർഷികാഘോഷംകൂടിയാണിത്​.
ഉപരാഷ്​ട്രപതി എം. വെങ്കയ്യ നായിഡു, ആത്മീയാചാര്യന്മാരായ ദലൈ ലാമ, ​ശ്രീ ശ്രീ രവി ശങ്കർ തുടങ്ങിവർ മൂന്നു ദിവസത്തെ സമ്മേളനത്തിൽ പ​െങ്കടുക്കുന്നുണ്ട്​. എസ്​.പി. കോത്താരിയാണ്​ ഡബ്ല്യൂ.എച്ച്​.സി അധ്യക്ഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsshinduismMohan Bhagawat
News Summary - Hindu society 'contemplating its ascent', 'must work together'- Mohan Bhagwat- India news
Next Story