Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'പ്രസിഡൻറ്​​'...

'പ്രസിഡൻറ്​​' ട്രംപി​െൻറ 'വിജയം​' ആഘോഷിച്ച്​ ഹിന്ദുസേന

text_fields
bookmark_border
പ്രസിഡൻറ്​​ ട്രംപി​െൻറ വിജയം​ ആഘോഷിച്ച്​ ഹിന്ദുസേന
cancel

ന്യൂഡൽഹി: ​അമേരിക്കൻ പ്രസിഡൻറ്​ സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപ്​ ഇതിനകം തന്നെ വിജയിച്ചതായി ഹിന്ദുസേന നേതാവ്​. ​'പ്രസിഡൻറ്​ ട്രംപി​​െൻറ' വിജയാഘോഷ ചടങ്ങെന്ന പേരിൽ  ജന്തർമന്ദിറിൽ നടത്തിയ ആഹ്ലാദ പരിപാടിയിലാണ്​ ഹിന്ദുസേന നേതാവ്​ വിഷ്​ണു ഗുപ്​തയുടെ അഭിപ്രായ പ്രകടനം.

ഇസ്​ലാമിക ഭീകരതക്കെതിരെ​യുള്ള നിലപാടും ഇന്ത്യക്കാരോടും ഹിന്ദുക്കളോടുള്ള അദ്ദേഹ​ത്തി​​െൻറ സ്​നേഹവും കാരണം ട്രംപി​​െൻറ വിജയം നേരെത്തെ തന്നെ സ്​ഥിരീകരിച്ചതാണ്​​.

കഴിഞ്ഞ മാസം ന്യൂ ജഴ്​സിയിൽ സംഘടിച്ച ട്രംപ്​ അനുകൂലികളുടെ റാലിയിൽ താൻ ഹിന്ദുക്കളെ സ്​നേഹിക്കുന്നതായി ട്രംപ്​ പറഞ്ഞതിനെ സൂചിപ്പിച്ചായിരുന്നു വിഷ്​ണു ഗുപ്​തയുടെ വാദം.

​'ഇന്ത്യ ട്രംപിനെ സ്​നേഹിക്കുന്നു. ട്രംപ്​ മാത്രമാണ്​ ഞങ്ങളുടെ പ്രതീക്ഷ'​​ തുടങ്ങിയ വാചകങ്ങൾ ആലേഖനം ചെയ്​ത തിലകക്കുറി ചാർത്തിയ ചിത്രമുള്ള ട്രംപി​​െൻററ ബാനർ  ഉയർത്തിപ്പിടിച്ചായിരുന്നു ഹിന്ദുസേനാ പ്രവർത്തകരുടെ ആഘോഷം.

 

Show Full Article
TAGS:Hindu Sena trump 
News Summary - Hindu Sena celebrates Trump ‘victory’
Next Story