Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉർദുവിലെഴുതിയ...

ഉർദുവിലെഴുതിയ സ്​റ്റേഷന്‍റെ പേര്​ നീക്കണമെന്ന്​ ഹിന്ദു പുരോഹിതൻ; തെറ്റുപറ്റിയതാണ്​, തിരുത്തിയെന്ന്​ റെയിൽവെ

text_fields
bookmark_border
chintaman ganesh railway
cancel
camera_alt

ഉർദുവിലെഴുതിയ പേര്​ പെയിന്‍റടിച്ച്​ മായ്​ച്ച ശേഷം

ഭോപാൽ: ഉർദുവിൽ എഴുതിയ പുതിയ റെയിൽവെസ്​റ്റേഷന്‍റെ പേര്​ ഹിന്ദു ​പുരോഹിതന്‍റെ ആവശ്യമനുസരിച്ച്​ റെയിൽവെ മായ്​ച്ചു. മധ്യപ്രദേശിലെ ചിന്തമൻ ഗണേഷ്​ റെയിൽവെ സ്​റ്റേഷന്‍റെ പേര്​ ഉർദുവിലെഴുതിയതാണ്​ ഹിന്ദു പുരോഹിതനെ പ്രകോപിപ്പിച്ചത്​.

അവഹൻ അഖാഡയിലെ മഹാമന്ദലേശ്വർ ആചാര്യ ശേഖറാണ്​ ഉർദുവിലെഴുതിയ പേര്​ നീക്കണമെന്ന്​ ആവശ്യപ്പെട്ടത്​ രംഗ​ത്തെത്തിയത്​. 'ഇതൊരു തുടക്കമാണ്​. ഹിന്ദു ദേവൻമാരുടെയും ദേവതകളുടെയും പേരിലുള്ള മുഴുവൻ സ്​റ്റേഷൻ പേരുകളും ഉർദുവിൽ നിന്ന്​ മാറ്റണം' -ആചാര്യ ശേഖർ പറഞ്ഞു.

ആചാര്യ ശേഖറിന്​ പിന്തുണയുമായി ബി.ജെ.പി രംഗ​ത്തെത്തിയിരുന്നു. 'ബോർഡുകൾ വിവരങ്ങൾ അറിയിക്കാനാണ്​. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനുള്ളതല്ല. സന്യാസികളുടെ ആവശ്യത്തെ റെയിൽവെ ബഹുമാനിക്കണം' -മധ്യപ്രദേശ്​ ബി.ജെ.പി വക്​താവ്​ രജനേഷ്​ അഗർവാൾ പറഞ്ഞു.

ഉർദുവിനെ ഏതെങ്കിലും മതവുമായി ബന്ധപ്പെട​ുത്തേണ്ടെന്നും വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ്​ പ്രതിപക്ഷമായ കോൺഗ്രസ്​ പ്രതികരിച്ചത്​. 'സ്​റ്റേഷനുകളുടെ പേര്​ എഴുതുന്നതിൽ റെയിൽവെ അവരുടെ ചട്ടങ്ങൾ പാലിക്കുന്നുണ്ട്​. ഇതിൽ വിവാദമാക്കാൻ ഒന്നുമില്ല. ഉർദു സമ്പന്നമായ ഒരു ഭാഷയാണ്​. അതൊരിക്കലും ഏതെിങ്കിലുമൊരു മതവുമായി ബന്ധപ്പെടുത്തേണ്ടതില്ല' -കോൺഗ്രസ്​ വക്​താവ്​ ജെ.പി ധനോപിയ പറഞ്ഞു.

ഉർദുവിൽ സ്​റ്റേഷന്‍റെ പേരെഴുതിയത്​ അബദ്ധം പറ്റിയതാണെന്നായിരുന്നു റെയിൽവെയുടെ വിശദീകരണം. ' പേര്​ മായ്​ച്ചുകൊണ്ട്​ ഞങ്ങൾ ആ അബദ്ധം തിരുത്തിയിരിക്കുന്നു'- റെയിൽവെ വക്​താവ്​ ജിതേന്ദ്ര കുമാർ പറഞ്ഞു. ഉജ്ജയിനിൽ നിന്ന്​ ആറു കിലോ മീറ്റർ അകലെയുള്ള പുതിയ റെയിൽവെ സ്​റ്റേഷന്​ സമീപത്തെ ചിന്തമൻ ഗണേഷ്​ ക്ഷേത്രത്തിന്‍റെ പേര്​ നൽകിയതായിരുന്നുവെന്നും റെയിൽവെ വക്​താവ്​ പറഞ്ഞു.

പേര്​ മായ്​ച്ച റെയിൽവെയുടെ നടപടിയിൽ ലജ്ജിക്കുന്നുവെന്നാണ്​ എഴുത്തുകാരനും കവിയുമായ ശ്യം മുൻഷി പ്രതികരിച്ചത്​. 'ഹിന്ദിയും ഉർദുവും ഇരട്ട സഹോദരിമാരെ പോലെയാണ്​. ഭാഷകളുടെ മതം കണ്ടെത്താനുള്ള ആളുകളുടെ ശ്രമം നിർഭാഗ്യകരമാണ്​' -മുൻഷി പറഞ്ഞു.

12ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ രൂപപ്പെട്ട ഭാഷയാണ്​ ഉർദു. ഭരണഘടനയിലെ 22 ഷെഡ്യൂൾഡ്​ ഭാഷകളിൽ ഉൾപ്പെടുന്ന ഉർദു ഇപ്പോൾ ഇന്ത്യയിൽ ഏഴു കോടി ആളുകൾ സംസാരിക്കുന്ന ഭാഷയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshurduHatredBJP
News Summary - Hindu priest forces railways to erase station’s name written in Urdu
Next Story