അധിനിവേശക്കാരുടെ ക്രൂരതയിൽ ഹിന്ദു ജനസംഖ്യ കുറഞ്ഞെന്ന് യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: 12ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ 60 കോടിയുണ്ടായിരുന്ന ഹിന്ദുക്കളുടെ ജനസംഖ്യ ‘അധിനിവേശക്കാരുടെ ക്രൂരത’യാൽ 1947ൽ സ്വാതന്ത്ര്യം കിട്ടുന്ന സമയമായപ്പോഴേക്ക് 30 കോടിയായി കുറഞ്ഞെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊലമാത്രമല്ല, വിദേശ ഭരണംമൂലമുണ്ടായ ക്ഷാമം, രോഗം തുടങ്ങിയ കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്ന് യോഗി തുടർന്നു.
സംസ്ഥാനതലത്തിലുള്ള ‘ആത്മനിർഭർ ഭാരത്’ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കാർഷിക, സാമ്പത്തിക മേഖലയും വൈദേശിക ഭരണത്തിൽ തിരിച്ചടി നേരിട്ടു. 300 കൊല്ലങ്ങൾക്കു മുമ്പ് ലോക സമ്പദ്‍വ്യവസ്ഥയിൽ ഇന്ത്യയുടെ സംഭാവന 25 ശതമാനമായിരുന്നു.
കാർഷിക രംഗത്ത് ഇന്ത്യയുമായി താരതമ്യം ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. ഇപ്പോഴും ചിലർ വൈദേശിക മനസ്സുമായി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്ന് യോഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

