Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘നമ്മളെല്ലാം ഒന്നാണ്’: വിഭജനശ്രമങ്ങൾക്കെതിരെ ഹിന്ദു-മുസ്ലിം മാർച്ച്
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിൽ സംഘ്പരിവാർ കേന്ദ്രങ്ങൾ സംഘർഷം അഴിച്ചുവിടുന്നതിനിടയിലും കൈകോർത്ത് ഹിന്ദു-മുസ്ലീം ഐക് യമാർച്ച്. ‘‘ഹം സബ് ഏക് ഹേ, ഹിന്ദു മുസ്ലിം ഏക് ഹേ’’ എന്ന മുദ്രാവാക്യവുമായാണ് തലസ്ഥാനനഗരിയിൽ റാലി ഒരുക്കിയത്.
വടക്കു കിഴക്കൻ ഡൽഹിയിലെ മൗജ്പുരിലും ജാഫറാബാദിലും സംഘ്പരിവാർ അക്രമം അഴിച്ചുവിട്ടിരുന്നു. സംഘർഷത്തെതുടർന്ന് മരണസംഖ്യ പത്തായി ഉയർന്നു. നൂറുകണക്കിന് വാഹനങ്ങളും കടകളും തീയിടുകയും വീടുകൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. 160ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
Next Story
