Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎന്നെ...

എന്നെ സംരക്ഷിക്കുന്നത്​ മുസ്​ലിം സഹോദരങ്ങൾ; വിവാഹവേഷത്തിൽ സാവിത്രി പറയുന്നു

text_fields
bookmark_border
എന്നെ സംരക്ഷിക്കുന്നത്​ മുസ്​ലിം സഹോദരങ്ങൾ; വിവാഹവേഷത്തിൽ സാവിത്രി പറയുന്നു
cancel

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത്​ ആക്രമണം വ്യാപിക്കുന്നതിനിടയിൽ മറ്റൊരു നല്ലവാർത്ത കൂടി. മുസ്​ലീംകളായ അയൽക്കാര ുടെ പൂർണസഹകരണത്തോടെ വിവാഹം ആഘോഷിച്ച വധുവിൻെറ വാർത്തയാണ്​ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്​.

ഡൽഹിയിലെ മുസ് ​ലീംകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത്​ താമസിക്കുന്ന 23കാരി സാവിത്രി പ്രസാദിൻെറ വിവാഹം നിശ്ചയിച്ചിരുന്നത്​ ഫെബ്രുവരി 25 ചൊവ്വാഴ്​ചത്തേക്കായിരുന്നു. എന്നാൽ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ വിവാഹം മാറ്റിവെക്കണമെന്ന്​ പലരും ആവശ്യപ്പെട്ടു. എന്നാൽ സാവിത്രിയുടെ പിതാവ്​ അയൽക്കാരായ മുസ്​ലീംകളുടെ സാന്നിധ്യത്തോടെതന്നെ വിവാഹം ഒരുക്കുകയായിരുന്നു.

വീട്​ സന്ദർശിച്ച റോയി​ട്ടേഴ്​സിൻെറ വാർത്താസംഘത്തോട്​ സാവിത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘‘ പുറത്തുള്ള വിവരങ്ങളൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ്​ വിവാഹത്തിനായി മെഹന്തി അണിഞ്ഞത്​. എന്നെ സംരക്ഷിക്കുന്നത്​ എൻെറ മുസ്​ലിം സഹോദരങ്ങളാണ് ​’’.

സംഘർഷം രൂക്ഷമായ ചാന്ദ്​ബാഗ്​ മേഖലയിലാണ്​ സാവിത്രിയു​ടെ വീട്​ സ്ഥിതി ചെയ്യുന്നത്​. ‘‘വർഷങ്ങളായി ഈ മുസ്​ലിം ഭൂരിപക്ഷ പ്രദേശത്ത്​ ഞാൻ ഒരു കുഴപ്പവുമില്ലാതെ ജീവിക്കുന്നു. ​ഇപ്പോൾ പ്രശ്​നമുണ്ടാക്കുന്നത്​ ആരെന്ന്​ അറിയില്ല’’. സംഘർഷം ഉണ്ടാക്കുന്നവർ തൻെറ അയൽക്കാരല്ലെന്നും ​ സാവിത്രിയുടെ പിതാവ്​ കൂട്ടിച്ചേർത്തു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindu-Muslim UnityCAA protestdelhi riot brideIndia News
News Summary - hindu muslim unity delhi riot bride india
Next Story