പള്ളിക്ക് മുകളിൽ അക്രമികൾ കെട്ടിയ കാവി കൊടി അഴിച്ചു മാറ്റി ഹിന്ദു യുവാവ്; വിഡിയോ വൈറൽ
text_fieldsന്യൂഡൽഹി: സംഘ്പരിവാർ നേതൃത്വത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ അക്രമത്തിനിടെ മുസ്ലിം പള്ളിയുടെ മിനാരത്തിൽ അക്രമികൾ കെട്ടിയ കാവി കൊടി ഹിന്ദു യുവാവ് അഴിച്ചുമാറ്റി. രവി എന്ന യുവാവാണ് കൊടി അഴിച്ചത്. അശോക് നഗറിലെ ബഡി മസ്ജിദിെൻറ മിനാരത്തിൽ കെട്ടിയ കൊടിയാണ് യുവാവ് അഴിച്ചുമാറ്റിയത്.
മസ്ജിദിെൻറ മട്ടുപ്പാവിൽ നിന്ന് ഒരു മുസ്ലിം വ്യക്തി ഇൗ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംേലാകമറിഞ്ഞത്. ദൃശ്യം പകർത്തുന്നയാൾ യുവാവിെൻറ പ്രവർത്തിയെ പ്രശംസിക്കുന്നതും വാചാലനാവുന്നതും വിഡിേയായിൽ കാണാം. ഇൗ ദൃശ്യം സമൂഹമാധ്യങ്ങളിൽ പ്രചരിക്കുകയാണ്.
'നമ്മുടെ ഹിന്ദു സഹോദരനായ നല്ല ഒരു യുവാവാണ് പള്ളിക്കു മുകളിൽ കെട്ടിയിരുന്ന കൊടി അഴിക്കുന്നത്. വളരെ നല്ല കാര്യമാണ്. ഇവിടം ഇപ്പോൾ ശാന്തമാണ്. അക്രമത്തിനിടയിൽ പലായനം ചെയ്ത മുസ്ലിം സഹോദരങ്ങളെ എല്ലാവരും ചേർന്ന് സ്വീകരിച്ചു. പള്ളിക്കുമേൽ പതാക കെട്ടുന്നത് നിങ്ങളെല്ലാവരും കണ്ടുകാണും. രവി എന്ന യുവാവ് ഇപ്പോൾ അത് അഴിച്ചുമാറ്റുകയാണ്. സ്‌നേഹ സാഹോദര്യങ്ങളുടെ സന്ദേശമാണിത്.' - ദൃശ്യം പകർത്തിയയാൾ പറയുന്നു.
വടക്കു കിഴക്കൻ ഡൽഹിയിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടന്ന കലാപത്തിൽ 46 പേർ കൊല്ലപ്പെടുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
A Hindu teen removes the Hindu extremist flag from atop the Delhi mosque.
— Khaled Beydoun (@KhaledBeydoun) March 2, 2020
Now that’s the real #India ! https://t.co/0YvwBsXdSy
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
