Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിരുവള്ളുവർ...

തിരുവള്ളുവർ പ്രതിമക്ക്​ കാവി പുതപ്പിച്ച്​ രുദ്രാക്ഷ മാലയണിയിച്ച ഹിന്ദുമക്കൾ കക്ഷി പ്രസിഡൻറ്​ അറസ്​റ്റിൽ

text_fields
bookmark_border
Hindu-Makkal-Katchi_Thiruvalluvar
cancel

ചെ​ന്നൈ: ത​ഞ്ചാ​വൂ​ർ പി​ള്ള​യാ​ർ​പ​ട്ടി​യി​ൽ തി​രു​വ​ള്ളു​വ​ർ പ്ര​തി​മ​ക്ക്​ കാ​വി പു​ത​പ്പി​ച്ച്​ രു​ദ് രാ​ക്ഷ​മാ​ല​യ​ണി​യി​ച്ച്​ ഭ​സ്​​മം പൂ​ശി ദീ​പാ​രാ​ധ​ന ന​ട​ത്തി​യ ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി ​പ്ര​സി​ഡ​ൻ​റ്​ അ​ ർ​ജു​ൻ സ​മ്പ​ത്തി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. മ​നഃ​പൂ​ർ​വം സം​ഘ​ർ​ഷാ​വ​സ്​​ഥ സൃ​ഷ്​​ടി​ച്ച​തി​നാ​ണ്​ കേ​സ്.

ത​മി​ഴ്​​നാ​ട്​ ബി.​ജെ.​പി ഘ​ട​കം ട്വി​റ്റ​ർ പേ​ജി​ൽ കാ​വി​വ​സ്​​ത്ര​ത്തി​ൽ ഭ​സ്​​മം പൂ​ശി​യ തി​രു​വ​ള്ളു​വ​രു​ടെ പ​ടം പോ​സ്​​റ്റ്​ ചെ​യ്​​ത​ത്​ ഏ​റെ വി​വാ​ദ​ത്തി​ന്​ കാ​ര​ണ​മാ​യി​രു​ന്നു. ഇ​തേ​വ​രെ തൂ​വെ​ള്ള വ​സ്​​ത്ര​ത്തി​ൽ ഭ​സ്​​മ​ക്കു​റി​യി​ടാ​ത്ത തി​രു​വ​ള്ളു​വ​രു​ടെ ചി​ത്ര​മാ​ണ്​ പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​മ​യെ കാ​വി വ​സ്​​ത്രം പു​ത​പ്പി​ച്ച ബി.​ജെ.​പി ന​ട​പ​ടി​ക്കെ​തി​രെ​ ഡി.​എം.​കെ, ദ്രാ​വി​ഡ ക​ഴ​കം, വി​ടു​ത​ലൈ ശി​റു​തൈ ക​ക്ഷി​ക​ൾ, ഇ​ട​തു പാ​ർ​ട്ടി​ക​ൾ, എം.​ഡി.​എം.​കെ തു​ട​ങ്ങി​യ ക​ക്ഷി​ക​ൾ ശ​ക്തി​യാ​യി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​ത്​ ച​ർ​ച്ച​യാ​യി.

അ​തി​നി​ടെ ത​ഞ്ചാ​വൂ​ർ പി​ള്ള​യാ​ർ​പ​ട്ടി​യി​ൽ തി​രു​വ​ള്ളു​വ​രു​ടെ പ്ര​തി​മ അ​ജ്ഞാ​ത സം​ഘം ക​രി ഒാ​യി​ലും ചാ​ണ​ക​വു​മൊ​ഴി​ച്ച്​ വി​കൃ​ത​മാ​ക്കി​യ​തും വി​വാ​ദ​മാ​യി. പി​ന്നീ​ട്​ പൊ​ലീ​സെ​ത്തി​യാ​ണ്​ പ്ര​തി​മ വൃ​ത്തി​യാ​ക്കി​യ​ത്. സം​ഘ​ർ​ഷാ​വ​സ്​​ഥ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ചാ​ണ്​ അ​ർ​ജു​നും പ്ര​വ​ർ​ത്ത​ക​രും പി​ള്ള​യാ​ർ​പ​ട്ടി​യി​ലെ പ്ര​തി​മ​ക്ക്​ കാ​വി പു​ത​പ്പി​ച്ച​ത്. തി​രു​വ​ള്ളു​വ​ർ ഹി​ന്ദു​വാ​ണെ​ന്നും ഹൈ​ന്ദ​വാ​ചാ​ര പ്ര​കാ​രം വ​ഴി​പാ​ട്​ ന​ട​ത്തു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും അ​ർ​ജു​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsHindu Makkal KatchiThiruvallur Statue
News Summary - Hindu makkal party leader arrested-India news
Next Story