Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിവധം...

ഗാന്ധിവധം പുനരാവിഷ്​കരിച്ച്​ ഹിന്ദുമഹാസഭ VIDEO

text_fields
bookmark_border
ഗാന്ധിവധം പുനരാവിഷ്​കരിച്ച്​ ഹിന്ദുമഹാസഭ VIDEO
cancel

ന്യൂഡൽഹി: മഹാത്​മ ഗാന്ധിയുടെ 71ാം ചരമവാർഷികത്തിൽ രാഷ്​ട്രപിതാവി​​​​​​​​െൻറ വധത്തെ പുനരാവിഷ്​കരിച്ച്​ ഹിന്ദുമഹാസഭ. യു.പിയിലെ അലിഗഢിലാണ്​ രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്​. ഹിന്ദുമഹാസഭ നേതാവ്​ പൂജ ശകുൻ പാണ്ഡെ ഗാന്ധിയുടെ പ്രതിമയുണ്ടാക്കി​ ​ കളി​ത്തോക്ക്​ ഉപയോഗിച്ച്​ നിറയൊഴിക്കുകയായിരുന്നു. ഇതിന്​ ശേഷം പ്രതീകാത്​മകമായി രക്​തമൊഴുക്കുകയും ചെയ്​തിട്ടുണ്ട്​. ഇതിന്​ പുറമേ ഗാന്ധി ഘാതകനായ ഗോഡ്​സേയുടെ പ്രതിമ അലങ്കരിക്കുകയും ചെയ്​തിട്ടുണ്ട്​.

ഗാന്ധിയെ ഗോഡ്​സെ വധിച്ച ജനുവരി 30 ശൗര്യ ദിവസ്​ ആയാണ്​ ഹിന്ദുമഹാസഭ ആചരിച്ചത്​. ഇതുമായി ബന്ധപ്പെട്ട്​ ഇന്ന്​ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്​തിരുന്നു​. മുമ്പും ഹിന്ദുമഹാസഭ ഗോഡ്സെ ദിനം ആഘോഷിച്ചത്​ വിവാദമായിട്ടുണ്ട്​.

ഗോഡ്​സെ ഉൾപ്പടെ എട്ട്​​ പേരെയാണ്​ ഗാന്ധിവധ കേസിൽ വിചാരണ നേരിട്ടത്​​. ഇതിൽ അഞ്ച്​ പേരെ കുറ്റക്കാരെന്ന്​ കണ്ടെത്തി. ഗോപാൽ ഗോഡ്​സെ, മദൻലാൻ പാവ, വിഷ്​ണു രാമകൃഷ്​ണ എന്നിവർക്ക്​ ജീവപര്യന്തം തടവും നാഥുറാം ഗോഡ്സെ, നാരായൺ ആപ്​തേ എന്നിവർക്ക്​ വധശിക്ഷയും കോടതി വിധിച്ചു. 1949 നവംബർ 15ന്​ അംബാല ജയിൽവെച്ചാണ്​ ഗോഡ്​സെയെ തൂക്കിലേറ്റിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hindu mahasabhagandhi assassinationMalayam news
News Summary - Hindu Mahasabha leader ‘recreates’ Mahatma Gandhi’s assassination-india news
Next Story