Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാജ്മഹലിൽ നടക്കുന്ന...

താജ്മഹലിൽ നടക്കുന്ന ഉറുസ് നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ

text_fields
bookmark_border
താജ്മഹലിൽ നടക്കുന്ന ഉറുസ് നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ
cancel
Listen to this Article

ലഖ്നോ: താജ്മഹലിൽ നടക്കുന്ന സൂഫിസന്യാസിയുടെ ഉറുസ് നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ. ഇതുമായി ബന്ധപ്പെട്ട് ഹിന്ദുമഹാസഭ താജ്മഹലിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. വ്യാഴാഴ്ചയാണ് ഉറുസ് തുടങ്ങുന്നത്. ഇതിന് മുന്നോടിയായി ഹിന്ദുമഹാസഭ പ്രതിഷേധം സംഘടിപ്പിച്ചത്. ഉറുസ് തടയണമെന്നാവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്.

താജ്മഹലി​നകത്ത് ഒരു മതപരിപാടിയും നടത്താൻ അനുവദിക്കില്ലെന്ന് ഹിന്ദുമഹാസഭ പ്രസിഡന്റ് മീര ​റാത്തോർ പറഞ്ഞു. വെള്ളിയാഴ്ച ദിവസങ്ങളിൽ നിസ്കാരത്തിനുള്ള അനുമതി മാത്രമാണ് താജ്മഹലിൽ നൽകിയിരിക്കുന്നതെന്നും മീര റാത്തോർ പറഞ്ഞു.

താജ്മഹൽ കോംപ്ലക്സിനുള്ളിൽ ഉറുസ് നടത്താനുള്ള അനുമതിയില്ലെന്നും അവർ പറഞ്ഞു. ഉറുസ് നടത്തുകയാണെങ്കിൽ ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ താജ്മഹലിനുള്ളിൽ ശിവതാണ്ഡവം സംഘടിപ്പിക്കുമെന്നും ഹിന്ദുമഹാസഭ ഭീഷണിമുഴക്കി. ഉറുസ് നടത്തുന്നതുമായി ബന്ധപ്പെട്ട ഒരു കേസ് ആഗ്ര ജില്ലാ കോടതിയുടെ പരിഗണനയിലാണ്. വ്യാഴാഴ്ചയാണ് കേസ് കോടതി പരിഗണനക്ക് എടുക്കുക.

പ്രതിഷേധങ്ങളെ തുടർന്ന് താജ്മഹലിന്റെ സുരക്ഷ ജില്ലാ ഭരണകൂടം വർധിപ്പിച്ചിരുന്നു. കൂടുതൽ സുരക്ഷാജീവനക്കാരെ ഉൾപ്പടെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ താജ്മഹൽ ഹിന്ദുക്ഷേത്രമാണെന്ന അവകാശവാദവുമായി സംഘടന രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hindu mahasabhaTaj MahalIndia News
News Summary - Hindu Mahasabha Demands Ban on Sufi Urs at Taj Mahal
Next Story