Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെള്ളിയാഴ്ച...

വെള്ളിയാഴ്ച പ്രാർഥനക്കിടയിൽ കലാപാഹ്വാനവുമായി സംഘ്​പരിവാർ സംഘടനകൾ

text_fields
bookmark_border
വെള്ളിയാഴ്ച പ്രാർഥനക്കിടയിൽ കലാപാഹ്വാനവുമായി സംഘ്​പരിവാർ സംഘടനകൾ
cancel

ഗുരുഗ്രാം: മുസ്​ലിംകളുടെ വെള്ളിയാഴ്ച പ്രാർഥനക്കിടയിൽ കലാപാഹ്വാനവുമായി സംഘ്​പരിവാർ സംഘടനകൾ. പ്രാർഥന നടക്കുന്നതിനിടയിൽ ലൗഡ്​സ്​പീക്കറുകളുപയോഗിച്ച്​ 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' വിളികളുമായെത്തിയാണ്​ പ്രാർഥന അല​​ങ്കോലമാക്കാൻ ശ്രമിച്ചത്​. ഹരിയാനയിലെ ഗുരുഗ്രാമിലാണ്​ തീവ്ര ഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ് ദളിന്‍റെയും വിശ്വഹിന്ദു പരിഷത്തിന്‍റെയും (വി.എച്ച്‌.പി) പ്രവർത്തകരാണ്​​ കലാപശ്രമവുമായി ഒത്തുകൂടിയത്​.

ഗുരുഗ്രാമിലെ സെക്ടർ 12 ലെ ഗ്രൗണ്ടിൽ 150 ഓളം മുസ്‌ലിംകൾ വെള്ളിയാഴ്ച പ്രാർത്ഥന നടത്തുന്നതിനിടെയാണ്​ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ ലൗഡ്​ സ്പീക്കറുകളിൽ ഭജനകൾ ചൊല്ലാൻ തുടങ്ങിയത്​. ഇതിന്​ മുമ്പ്​ സെക്ടർ 47 ലും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. ഭരണകൂടം വെള്ളിയാ​ഴ്ച നമസ്​കാരത്തിനായി അനുവദിച്ച്​ നൽകിയിട്ടുള്ള ​ഗ്രൗണ്ടുകളിൽ പ്രാർഥന നടത്തുന്നതിനിടയിലാണ്​ കലാപശ്രമം.


ഒക്ടോബർ 8-നും മൂന്ന്​ തവണ വെള്ളിയാഴ്ച നമസ്​കാരം സംഘ്​പരിവാർ സംഘടനകൾ തടസപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ഈ വർഷം പലകുറി ആവർത്തിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്​.

കലാപത്തിന്​ നേതൃത്വം കൊടുക്കുന്നത്​ പ്രദേശത്തെ വ്യവസായിയായ ദിനേശ് ഭാരതിയാ​െണന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.​. മുസ്ലീംകളുടെ പ്രാർഥനകൾ തടസപ്പെടുത്താൻ ദിനേശ്​ പലതവണ ഫേസ്​ബുക്കിലടക്കം ആഹ്വാനം ചെയ്​തിരുന്നു. പ്രദേശത്ത്​ പള്ളികൾ കുറവായതിനാലാണ്​ മൈതാനങ്ങൾ വെള്ളിയാഴ്​ച നമസ്​കാരത്തിന്​ ഉപയോഗിക്കുന്നതെന്നാണ്​ മുസ്ലീം സംഘടനകൾ പറയുന്നത്​. മുസ്ലീംകളുടെ ആവശ്യപ്രകാരം വെള്ളിയാഴ്ച പ്രാർഥനക്കായി 106 സ്ഥലങ്ങൾ ജില്ലാ ഭരണകൂടമടക്കമുള്ളവർ അനുവദിച്ചിരുന്നു. എന്നാൽ സംഘ്​പരിവാർ സംഘടനകൾ പ്രാർഥനക്കെത്തുന്നവർക്കെതിരെ കലാപാഹ്വാനവുമായി രംഗത്തെത്തിയതോടെ ഇത്​ 37 ആയി ചുരുക്കിയിരുന്നു. അതെ സമയം കൂടുതൽ പൊലീസ്​ അടക്കമുള്ളവരെ പ്രദേശത്ത്​ വിന്യസിച്ചിരിക്കുകയാണ്​ ഭരണകൂടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gurugramnamaz
News Summary - Hindu group targeting sector to bust namaz gatherings in Gurugram
Next Story