Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദുവിവാഹമോചനം:...

ഹിന്ദുവിവാഹമോചനം: ആറുമാസത്തെ പുനർവിചിന്തനത്തിന്​ ഇളവുനൽകാമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
divorce
cancel

ന്യൂഡൽഹി: ഹിന്ദു വിവാഹനിയമപ്രകാരം വിവാഹമോചനത്തിനിടയിൽ​ പുനർവിചിന്തനത്തിന്​ ആറുമാസംവരെ കാത്തിരിക്കണ​െമന്ന നിയമത്തിൽ സവിശേഷസാഹചര്യങ്ങളിൽ കോടതികൾക്ക്​ ഇളവുനൽകാമെന്ന്​ സുപ്രീം​േകാടതി. നിയമത്തിൽ വ്യവസ്​ഥയുണ്ടെങ്കിലും ഇത്​ നിർബന്ധമല്ലെന്ന്​ കോടതി വ്യക്​തമാക്കി.

ഉഭയസമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചവർക്ക്​​ ഒരാഴ്​ചക്കുള്ളിൽ ഇളവിന്​ അപേക്ഷ നൽകാവുന്നതാണെന്ന്​ ജസ്​റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത്​ എന്നിവരടങ്ങിയ ബെഞ്ച്​ വിധിച്ചു. അകന്നുകഴിയുന്ന ദമ്പതികളുടെ ഹരജി പരിഗണിച്ചാണ്​ സുപ്രീംകോടതി ഉത്തരവ്​. എട്ടുവർഷമായി തങ്ങൾ വേറിട്ടാണ്​ താമസിക്കുന്നതെന്നും ഇനി ഒരുമിക്കാൻ സാധ്യതയില്ലെന്നും അതിനാൽ ഉടൻ വിവാഹമോചനം അനുവദിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

വീണ്ടും ഒന്നിച്ച്​ ജീവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ്​ വിവാഹമോചനത്തിന്​ ഹരജി നൽകിയാൽ ആറുമാസം കാത്തിരിക്കണമെന്ന്​ 1955ലെ ഹിന്ദുവിവാഹനിയമത്തിൽ നിർദേശിച്ചത്​. വിവാഹബന്ധം നിലനിർത്താൻ എല്ലാം ചെയ്യണമെന്നും എന്നാൽ, എല്ലാവരുടെയും കാര്യത്തിൽ ഇത്​ സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.  ഹരജി പരിശോധിച്ച്​ കോടതികൾക്ക്​ ഉചിതമായ തീരുമാനമെടുക്കാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:divorcehindu marriage actmalayalam newsRulesupreme court
News Summary - For Hindu Divorce , Supreme Court Changes 6-Month 'Cooling Off' Rule
Next Story