Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശുവിനെ കടത്തിയെന്നാരോപിച്ച്​ കൊല; മരണകാരണം വയറ്റിലെയും നെഞ്ചിലെയും പരിക്ക്​

text_fields
bookmark_border
പശുവിനെ കടത്തിയെന്നാരോപിച്ച്​ കൊല; മരണകാരണം വയറ്റിലെയും നെഞ്ചിലെയും പരിക്ക്​
cancel

ജയ്പുർ: രാജസ്ഥാനിൽ പശുവിനെ കടത്തിയെന്നാരോപിച്ച് നാട്ടുകാർ മർദിച്ച് കൊലപ്പെടുത്തിയ പെഹ്ലു ഖാന് (55) വയറ്റിലും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മെഡിക്കൽ ബോർഡ് ചെയർമാൻ അടങ്ങിയ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പെഹ്ലു ഖാന് നിരവധി പരിക്കേറ്റിരുന്നതായി ഡോ. പുഷ്പേന്ദ്ര കുമാർ ജെയിൻ പറഞ്ഞു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് എഫ്.െഎ.ആറിൽ പരാമർശിച്ച ആറു പ്രതികളെ കെണ്ടത്തുന്നവർക്ക് പൊലീസ് 5,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിന് വിവിധ സംഘങ്ങളെ രൂപവത്കരിച്ചതായി അൽവൽ എസ്.പി രാഹുൽ പ്രകാശ് പറഞ്ഞു. കേസിൽ നേരത്തെ പിടികൂടിയ മൂന്നു പേരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. പെഹ്ലു ഖാ​െൻറ മരണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hindu Cow Vigilantes in Rajasthan, India, Beat Muslim to Death
Next Story