Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ ലവ് ജിഹാദിനും പശുവിനെ അറുക്കലിനും എതിരെ ജാഥ സംഘടിപ്പിച്ച് ഹിന്ദുത്വ സംഘടനകൾ
text_fieldsbookmark_border
കോലാപൂർ(മഹാരാഷ്ട്ര): 'ലവ് ജിഹാദിന്' എതിരെ മഹാരാഷ്ട്രയിലെ കോലാപൂരിൽ ഹിന്ദുത്വ സംഘടനകൾ ജൻ ആഞ്ച് മാർച്ച് നടത്തി. നിയമവിരുദ്ധ മതപരിവർത്തനത്തിനും പശുവിനെ അറുക്കുന്നതിനും എതിരെയായിരുന്നു ജാഥ. ബിന്ദുവാർ ചൗക്കിൽ നിന്ന് ആരംഭിച്ച ജാഥ ഗണേഷ് മന്ദിർ, മഹാദ്വാര് റോഡ്, പാപ്പാച്ചി തിക്തി, ഛത്രപതി ശിവജി മഹാരാജ് ചൗക്ക് തുടങ്ങി നിരവധി പ്രദേശങ്ങൾ പിന്നിട്ടു.
സ്ത്രീകൾക്കെതിരായ വർധിച്ചുവരുന്ന അതിക്രമങ്ങൾ, നിയമവിരുദ്ധമായ മതപരിവർത്തനം, പശുവിനെ അറുക്കൽ നിരോധനം തുടങ്ങിയ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനാണ് ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

