Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരിയാർ പ്രതിമയെ അവഹേളിച്ച രണ്ട് ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ
text_fieldsbookmark_border
ചെന്നൈ: കോയമ്പത്തൂരിനു സമീപം വെള്ളല്ലൂരിൽ സാമൂഹിക പരിഷ്കർത്താവായിരുന്ന ഇ.വി. രാമസാമിയെന്ന പെരിയാറിന്റെ പ്രതിമയിൽ ചെരുപ്പുമാലയണിയിച്ച് കാവിപ്പൊടി വിതറിയസംഭവത്തിൽ രണ്ട് ഹിന്ദുമുന്നണി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
കോയമ്പത്തൂർ വെള്ളല്ലൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ അരുൺ കാർത്തിക്(26), സുഹൃത്ത് മോഹൻരാജ്(28) എന്നിവരാണ് പ്രതികൾ. ഞായറാഴ്ച രാവിലെയാണ് വെള്ളല്ലൂർ പെരിയാർ പഠനകേന്ദ്രത്തിനു മുന്നിൽ സ്ഥാപിച്ച പ്രതിമയെ അവഹേളിച്ച നിലയിൽ കാണപ്പെട്ടത്.
ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
Next Story

