ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്നത് എതിർക്കും -കമൽഹാസൻ
text_fieldsചെന്നൈ: ഹിന്ദി അടിച്ചേൽപിക്കുന്നത് അറിവില്ലായ്മയാണെന്നും ഇതിനെ ശക്തിയുക്തം എതിർക്കുമെന്നും നടനും മക്കൾ നീതിമയ്യം കക്ഷി പ്രസിഡന്റുമായ കമൽഹാസൻ. ഹിന്ദി പ്രബോധന ഭാഷയാക്കാനുള്ള നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ചാണ് കമൽഹാസൻ ട്വീറ്റ് ചെയ്തത്.
ഹിന്ദി അടിച്ചേൽപിക്കുന്ന പദ്ധതി രാജ്യത്തെ നാശത്തിലേക്ക് നയിക്കുമെന്നും ഐ.ഐ.ടിക്ക് ഹിന്ദിയിൽ പരീക്ഷ എഴുതേണ്ടി വന്നാൽ സുന്ദർ പിച്ചൈക്ക് ഗൂഗിളിന്റെ സി.ഇ.ഒ ആകാൻ കഴിയുമായിരുന്നോയെന്നും ബ്രിട്ടാസ് തന്റെ പ്രസംഗത്തിൽ ചോദിച്ചിരുന്നു. മാതൃഭാഷ ജന്മാവകാശമാണെന്നും അന്യ ഭാഷകൾ പഠിക്കുന്നതും ഉപയോഗിക്കുന്നതും അവരവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു.

