Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിൻഡൻബർഗ് പൂട്ടുന്നു...

ഹിൻഡൻബർഗ് പൂട്ടുന്നു എന്നതിന്റെ അർത്ഥം മോദാനിക്ക് ‘ക്ലീൻ ചിറ്റ്’ എന്നല്ല -കോൺഗ്രസ്

text_fields
bookmark_border
ഹിൻഡൻബർഗ് പൂട്ടുന്നു എന്നതിന്റെ അർത്ഥം മോദാനിക്ക് ‘ക്ലീൻ ചിറ്റ്’ എന്നല്ല -കോൺഗ്രസ്
cancel

ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നത് ഒരു തരത്തിലും ‘മോദാനിക്കുള്ള ക്ലീൻ ചിറ്റ്’ അല്ലെന്ന് കോൺഗ്രസ്. യു.എസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പൂട്ടുകയാണെന്ന് സ്ഥാപകൻ നേറ്റ് ആൻഡേഴ്സൺ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെയും അദ്ദേഹത്തിന്റെ കമ്പനികളുടെയും പ്രവർത്തനം തുറന്നുകാട്ടുന്ന റിപ്പോർട്ടുകളുടെ ഫലമായി ബി.ജെ.പി സർക്കാറിന്റെ ​ശത്രുത ഹിൻഡൻബർഗ് പിടിച്ചുപറ്റിയിരുന്നു. നരേന്ദ്ര മോദി സർക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചു.

2023 ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ട്, അദാനി ഗ്രൂപ്പിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ സുപ്രീംകോടതിയെ നിർബന്ധിതരാക്കിയെന്ന് കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.

ഹിൻഡൻബർഗ് റിപ്പോർട്ട് മോദാനി മെഗാ അഴിമതിയുടെ ഒരു ഭാഗം മാത്രമാണ്. കാര്യങ്ങൾ കൂടുതൽ ആഴത്തിലുള്ളതാണ്. ദേശീയ താൽപര്യം നഷ്ടപ്പെടുത്തി പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കളെ സമ്പന്നരാക്കാൻ ഇന്ത്യൻ വിദേശനയത്തിന്റെ ദുരുപയോഗം ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ വ്യവസായികളെ നിർണായക ആസ്തികൾ വിഭജിക്കാൻ നിർബന്ധിതരാക്കാനും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പ്രതിരോധം, സിമന്റ് എന്നിവയിൽ കുത്തകകൾ കെട്ടിപ്പടുക്കാൻ അദാനിയെ സഹായിക്കാനുമായി അന്വേഷണ ഏജൻസികളുടെ ദുരുപയോഗം ഇതിൽ ഉൾപ്പെടുന്നു. അദാനിയുമായുള്ള താൽപര്യ വൈരുധ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങളുടെയും വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ‘സെബി’ പോലുള്ള സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്ന് കോൺ​ഗ്രസ് പറഞ്ഞു.

സുപ്രീംകോടതി അതിന്റെ റിപ്പോർട്ട് അവതരിപ്പിക്കാൻ രണ്ടു മാസത്തെ സമയം അനുവദിച്ച ‘സെബി’യുമായി ബന്ധപ്പെട്ട അന്വേഷണം ഏതാണ്ട് രണ്ട് വർഷത്തോളം നീണ്ടുപോയി എന്നത് ശ്രദ്ധിക്കേണ്ടതാണ്. ‘മോദാനി’ ഇന്ത്യൻ സ്ഥാപനങ്ങളെ വരുതിയിലാക്കിയിട്ടുണ്ടാവാം. പക്ഷേ രാജ്യത്തിന് പുറത്ത് തുറന്നു കാട്ടപ്പെടുന്ന ക്രിമിനൽ കുറ്റങ്ങൾ മൂടിവെക്കാൻ കഴിയില്ലെന്നും ​പ്രസ്താവനയിൽ പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ അമേരിക്കയുടെ ആരോപണങ്ങളെ പരാമർശിച്ചായിരുന്നു പ്രസ്താവന. ആദായകരമായ സൗരോർജ്ജ വൈദ്യുത കരാറുകൾ നേടിയെടുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി യു.എസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കലും ധൂർത്തടിക്കലും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന ചാങ് ചുങ്-ലിങും നാസർ അലി ഷബാൻ അഹ്‌ലിയും നടത്തുന്ന നിരവധി അദാനി-ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് ഓഫിസ് മരവിപ്പിച്ചിരുന്നു. ക്രിമിനൽ കുറ്റത്തിന്റെ തെളിവുകൾ പുറത്തുവന്നതോടെ പല രാജ്യങ്ങളും തങ്ങളുടെ അദാനി പദ്ധതികൾ റദ്ദാക്കിയെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്തോനേഷ്യയിൽനിന്ന് അദാനി ഇറക്കുമതി ചെയ്ത കൽക്കരിക്ക് അമിത തീരുവ ചുമത്തിയത് വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. കയറ്റുമതി ചെയ്യുന്നതിനും ഗുജറാത്തിലെ മുന്ദ്രയിൽ എത്തുന്നതിനും ഇടയിൽ വില 52ശതമാനം വർധിച്ചു. 2021നും 2023നും ഇടയിൽ അദാനിയുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങൾ വഴി 212,000 കോടി ഇന്ത്യക്ക് പുറത്തേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും പ്രസ്താവനയിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindenburg ResearchAdani RowmodaniCongress
News Summary - Hindenburg Research shutdown does not mean ‘clean chit for Modani,’ says Congress
Next Story