`അവൾ അച്ഛന്‍റെ പാത പിന്തുടരില്ലായിരിക്കാം'; സി.ജെ.പി പ്രതിഷേധത്തിൽ അസം മന്ത്രിയുടെ മകൾ പങ്കെടുത്തതിൽ പ്രതികരണവുമായി ഹിമന്ത ബിശ്വ ശർമ
text_fieldsഗുവാഹത്തി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തിയ പ്രതിഷേധസമരത്തെ അനുകൂലിച്ച് അസം മന്ത്രി കേശബ് ശർമയുടെ മകൾ പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുഖ‍്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഈ വിഷയത്തിൽ കേശബ് ഹിമന്ത ആക്രമിക്കുകയോ പരിഹസിക്കുകയോ ചെയ്യരുതെന്നും മുതിർന്നു കഴിഞ്ഞാൽ മക്കൾക്ക് സ്വന്തമായ കാഴ്പ്പാടുകളുണ്ടാവുമെന്നും ഞായറാഴ്ച ഹിമന്ത ശർമ പ്രതികരിച്ചു. മകളുടെ പ്രതിഷേധത്തിന്റെ പേരിൽ കേശബ് മഹന്തയെ ആക്രമിക്കുകയോ ട്രോളുകയോ ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല. അവർ അച്ഛന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പിന്തുടരണമെന്നില്ല. നാളെ എന്റെ മകൻ അഭിഭാഷകനാകുമ്പോൾ, എനിക്ക് ഇഷ്ടപ്പെടാത്ത ഒരാളെ അവൻ പ്രതിരോധിച്ചേക്കാം എന്ന് മുഖ‍്യ മന്ത്രി അറിയിച്ചു.
അതേ സമയം മുതിർന്ന കുട്ടികളുടെ രാഷ്ട്രീയ അഭിപ്രായത്തിന് മാതാപിതാക്കൾ ഉത്തരവാദികളെന്നും അദ്ദേഹം അറിയിച്ചു. വളർന്ന് കഴിഞ്ഞാൽ സ്വന്തം തീരുമാനങ്ങളുണ്ടാവും അത് മാതാപിതാക്കളുമായി യോജിച്ചതായിരിക്കണമെന്നില്ല. പ്രതിഷേധത്തിൽ കേശബിന്‍റെ മകൾ ദിബിസ വിളിച്ച മുദ്രവാക്യങ്ങളെ താന്‍ അനുകൂലിക്കില്ലെന്നും അടുത്ത തവണ നേരിട്ടു കാണുമ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടി ചേർത്തു. സംഭവത്തിൽ ഇതുവരെ കേശബ് മഹന്ത പ്രതികരിച്ചിട്ടില്ല.
രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധ സമരങ്ങളിലൊന്നായിരുന്നു ജന്തർമന്തറിലേത്. നീതിപീഠത്തിൽ നിന്നുണ്ടായ ഒരു പ്രയോഗം യുവത്വത്തിന്‍റെ ശബ്ദമായ കോക്രോച്ച് ജനതാ പാർട്ടി എന്ന പ്രസ്ഥാനത്തിന്‍റെ രൂപവത്കരണത്തിന് വഴിവെച്ചു. രാജ്യത്തുടനീളം നടന്ന നീറ്റ് യു.ജി പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ സംഭവിച്ചത് വിദ്യാഭ്യാസ മേഖലയുടെ പിഴവുകളാണെന്ന് സി.ജെ.പി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെതുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അനിശ്ചിതത്വത്തിലായ വിദ്യഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്നും ആവശ‍്യപ്പെട്ട് വ്യാപകപ്രതിഷേധത്തിനും സി.ജെ.പി ആഹ്വാനം ചെയ്തു. പാർലമെന്‍റ് വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി നടത്തിയ മാർച്ചിൽ പിന്നീട് കണ്ടത് പൊലീസിന്‍റെ നിഷ്കരുണമായ അക്രമമായിരുന്നു. വിദ്യാർഥികളെയും മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ പ്രതിഷേധക്കാരെയും പൊലീസ് തല്ലി ചതച്ചു. എന്നിട്ടും കെട്ടടങ്ങാത്ത യുവതലമുറയുടെ പ്രതിഷേധത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

