Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിമന്ത ബിശ്വ ശർമ്മ അസം...

ഹിമന്ത ബിശ്വ ശർമ്മ അസം മുഖ്യമന്ത്രിയായേക്കും

text_fields
bookmark_border
ഹിമന്ത ബിശ്വ ശർമ്മ അസം മുഖ്യമന്ത്രിയായേക്കും
cancel

ന്യൂഡൽഹി: ഹിമന്ത ബിശ്വ ശർമ്മ അടുത്ത അസം മുഖ്യമ​ന്ത്രിയായേക്കും. സർബാനന്ദ സോനാവാളിനേയും ബിശ്വ ശർമ്മയേയും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിലേക്ക്​ വിളിപ്പിച്ചു. ഞായറാഴ്​ച ഉച്ചയോടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ പ്രഖ്യാപിക്കുമെന്നാണ്​ സൂചന.

കഴിഞ്ഞ ദിവസം ഹിമന്ത ബിശ്വ ശർമ്മയും സർബാനന്ദ സോനോബാളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുമായും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുമായി ചർച്ച നടത്തിയിരുന്നു. ഇരുവരുമായും ജെ.പി നദ്ദ രണ്ട്​ തവണ ചർച്ച നടത്തിയെന്നാണ്​ പുറത്ത്​ വരുന്ന വാർത്തകൾ.

പാർട്ടിയുടെ പാർലമെൻററി പാർട്ടി യോഗം ചേർന്ന്​ ഉടൻ നേതാവിനെ തെരഞ്ഞെടുക്കുമെന്നാണ്​ ബിശ്വ ശർമ്മയെ അനുകൂലിക്കുന്നവർ പറയുന്നത്​. പാർട്ടിയുടെ തെരഞ്ഞെടുപ്പ്​ നിരീക്ഷണസമിതി അംഗങ്ങളും യോഗത്തിൽ പ​ങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Himanta Biswa Sarma
News Summary - Himanta Biswa Sarma is likely to be next Assam chief minister
Next Story