Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിമാചലിൽ വീണ്ടും മണ്ണിടിച്ചിൽ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​

text_fields
bookmark_border
ഹിമാചലിൽ വീണ്ടും മണ്ണിടിച്ചിൽ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​
cancel

ഷിംല: മഴയും മണ്ണിടിച്ചിലും മൂലമുള്ള ദുരിതങ്ങൾക്ക്​ ഹിമാചൽപ്രദേശിൽ അറുതിയാവുന്നില്ല. വെള്ളിയാഴ്ച മഴയെ തുടർന്ന്​ സംസ്ഥാനത്ത് വീണ്ടും കനത്ത മണ്ണിടിച്ചിലുണ്ടായി. കാലിഖാൻ മേഖലയിലായിരുന്നു മണ്ണിടിച്ചിൽ. സംഭവത്തിന്‍റെ ഭീകരദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്​.

സിർമാർ ജില്ലയിലെ ഷിലായ സബ്​ ഡിവിഷണ്​ കീഴിൽ ദേശീയപാത 707ന്​ സമീപമാണ്​ മണ്ണിടിച്ചിലുണ്ടായത്​. ഷിലായിയെ പാൻറ്റ സാഹിബ്​ ഏരിയയുമായി ബന്ധിപ്പിക്കുന്ന ദേശീയപാതയാണിത്​. കഴിഞ്ഞ ദിവസം കാലവർഷക്കെടുതിയിൽ ഒമ്പത്​ മരണങ്ങളാണ്​ ഹിമാചലിൽ റിപ്പോർട്ട്​ ചെയ്​തത്​. ഏഴ്​ പേരെ കാണാതാവുകയും ചെയ്​തു.

കനത്ത മഴയെ തുടർന്ന്​ മണാലി-ലേ ഹൈവേയിലൂടെയുള്ള ഗതാഗതം നിലച്ചിരുന്നു. തുടർന്ന്​ നിരവധി പേർ ഹൈവേയിൽ കുടുങ്ങുകയും ചെയ്​തു. കനത്ത മഴക്കൊപ്പം എത്തുന്ന മേഘവിസ്​ഫോടനങ്ങളാണ്​ ഹിമാചൽപ്രദേശിൽ വലിയ വെല്ലുവിളി സൃഷ്​ടിക്കുന്നത്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Himachal Pradesh Landslide
Next Story