ടെക്നോമാക് കമ്പനി വെട്ടിച്ചത് 6000 കോടി; ഡയറക്ടർ അറസ്റ്റിൽ
text_fieldsനഹൻ (ഹിമാചൽപ്രദേശ്): 6000 കോടിയുടെ വെട്ടിപ്പ് കേസിൽ െഎ.എ.എസ് ഒാഫിസറുടെ മകൻ അറസ്റ്റിൽ. ഹിമാചൽപ്രദേശിലെ ഇന്ത്യൻ ടെക്നോമാക് കമ്പനി ഡയറക്ടറും െഎ.എ.എസ് ഒാഫിസർ എം.എൽ. ശർമയുടെ മകനുമായ വിനയ് കുമാർ ശർമയാണ് അറസ്റ്റിലായത്. ശർമയെ പവോന്ത സാഹിബ് കോടതിയിൽ ഹാജരാക്കി ഇൗ മാസം 24വരെ റിമാൻഡ് ചെയ്തു. കഴിഞ്ഞ നാലുവർഷമായി വിവിധ സർക്കാർ വകുപ്പുകൾ നടത്തിവന്ന അന്വേഷണത്തെത്തുടർന്നാണ് ശർമയുടെ അറസ്റ്റ്.
സംസ്ഥാനത്തെ ഏറ്റവും വലിയ പണത്തട്ടിപ്പ് കേസായാണ് ഇതിനെ കണക്കാക്കുന്നത്. ടെക്നോമാക് കമ്പനി അവരുടെ നിർമാണ പ്രവൃത്തികൾ 2014ൽ ദുരൂഹസാഹചര്യത്തിൽ അവസാനിപ്പിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ അപ്രത്യക്ഷരായി. ജീവനക്കാരുടെ ശമ്പളം, പ്രോവിഡൻറ് ഫണ്ട്, ആദായനികുതി, വിൽപന നികുതി, വൈദ്യുതി ബിൽ എന്നീ ഇനങ്ങളിലാണ് 6000 കോടിയുടെ തട്ടിപ്പ് നടത്തിയത്. പ്രധാന പ്രതിയും കമ്പനി എം.ഡിയുമായ രാകേഷ് കുമാർ ശർമയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
മറ്റ് ഡയറക്ടർമാരായ അശ്വനി കുമാർ, രംഗനാഥൻ ശ്രീനിവാസൻ എന്നിവർക്കെതിരെയും സി.െഎ.ഡി വിഭാഗം കേസെടുത്തിട്ടുണ്ട്. എക്സൈസ് നികുതി വിഭാഗത്തിന് 2175 കോടി, വിവിധ ബാങ്കുകൾക്ക് 2167 കോടി, ആദായനികുതി വകുപ്പിന് 750 കോടി എന്നിങ്ങനെ കുടിശ്ശിക വരുത്തിയ കമ്പനി ഹിമാചൽപ്രദേശ് വൈദ്യുതി ബോർഡിന് കോടികളുടെ ബിൽ തുകയും നൽകാനുണ്ടെന്ന് സി.െഎ.ഡി വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
