ദത്തെടുക്കൽ: വനിതാ ഉദ്യോഗസ്ഥർക്ക് ആറുമാസം അവധി അനുവദിച്ച് ഹിമാചൽ പ്രദേശ്
text_fieldsഷിംല: കുട്ടികളെ ദത്തെടുക്കുന്ന വനിതാ ഉദ്യോഗസ്ഥർക്ക് ആറുമാസത്തെ അവധി അനുവദിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. മുഖ്യമന്ത്രി ജയ് റാം താക്കൂറിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭ യോഗത്തിൽ ഇതിന് അനുമതിയായെന്നും പബ്ലിക് റിലേഷൻ വകുപ്പിന്‍റെ പ്രസ്താവനയിൽ പറയുന്നു.
സ്ഥിര നിയമനം ലഭിച്ച സർക്കാർ വനിതാ ഉദ്യോഗസ്ഥർക്കാണ് അവധിക്ക് അർഹതയുണ്ടാവുക. 1972ലെ ദത്തെടുക്കൽ നിയമം 43-ബി സി.സി.എസ് പ്രകാരമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
കൂടാതെ, വിവിധ മേഖലകളിൽ ഗവേഷണം നടത്താൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾക്ക് മന്ത്രിസഭ അനുമതി നൽകിയതായും പ്രസ്താവനയിലുണ്ട്. ഗവേഷണ വിദ്യാർഥികൾക്ക് മാസം 3,000 രൂപ വീതം മൂന്ന് വർഷത്തേക്ക് നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. തിങ്കളാഴ്ച ഷിംലയിലാണ് മന്ത്രിസഭാ യോഗം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

