ന്യൂഡൽഹി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിന് കോവിഡ്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോയി.
കുറച്ച് ദിവസങ്ങൾക്ക് ഞാൻ കോവിഡ് ബാധിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഞാൻ വീട്ടിൽ ക്വാറൻറീനിലായിരുന്നു. രണ്ട് ദിവസം മുമ്പ് കോവിഡ് ലക്ഷണങ്ങളുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നുമെന്ന് ജയറാം താക്കൂർ അറിയിച്ചു.