ഹിമാചൽ പ്രദേശിൽ മിനിബസ് തലകീഴായി മറിഞ്ഞു; മലയാളികൾക്ക് പരിക്ക്
text_fieldsന്യൂഡൽഹി/കോട്ടക്കൽ: ഹിമാചൽപ്രദേശിൽ വിനോദയാത്രക്കെത്തിയ മലപ്പുറം കോട്ടക്കൽ, നിലമ്പൂർ പോത്തുകൽ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് 14 പേർക്ക് പരിക്ക്. കോട്ടക്കൽ പറപ്പൂർ റോഡിൽ നരിമടക്കൽ മുഹമ്മദ് ഹാജി (70), ഭാര്യ െസെനബ (60), മകൻ സമീറലി (32) , ഭാര്യ ഷെറിൻ (27) മക്കളായ മുഹമ്മദ് അമാൽ (എട്ട്), ഖയാൻ (ആറ്), റസീൻ (നാല്), മുഹമ്മദ് ഹാജിയുടെ മകൾ ഷാക്കിറ (38), മക്കളായ മുഹമ്മദ് അസീസ് (17), മുഹമ്മദ് ആദി (15), നിലമ്പൂർ േപാത്തുകല്ലിലെ കണ്ണിയൻ മൻസൂർ (43), ഭാര്യ ഷൈലജ (42), മക്കളായ മെഹറിൻ (15), ഗസൽ (12) എന്നിവർക്കാണ് പരിക്കേറ്റത്. ഷാക്കിറക്ക് നെറ്റിയിലാണ് പരിക്ക്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പ്രാഥമിക ശുശ്രൂഷ ലഭിച്ച കുടുംബം ഞായറാഴ്ച വിമാനം വഴി നെടുമ്പാശ്ശേരിയിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ശനിയാഴ്ച രാവിലെ ആറു മണിയോടെ മണ്ഡികുളു ദേശീയപാതയിലാണ് അപകടം. ചുരം റോഡിൽനിന്ന് 200 അടി താഴ്ചയുള്ള ബ്യാസ് നദിക്കരയിലെ പാറക്കെട്ടുകളിലേക്ക് മറിയുകയായിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 17 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഡൽഹിയിൽനിന്ന് കുളുവിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് മണ്ഡി െഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹിതേഷ് ലഖ്പാൽ പറഞ്ഞു. രണ്ടുപേരുടെ കൈകാലുകളുടെ എല്ല് പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചിനാണ് പത്തംഗ കുടുംബം കുളുവിലേക്ക് യാത്ര തിരിച്ചത്. കോഴിക്കോട് നിന്ന് െട്രയിൻ മാർഗമായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രിയാണ് എത്തിച്ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
