അനധികൃത കുടിയേറ്റക്കാരായി കണ്ട 1.24 ലക്ഷം കുടുംബങ്ങൾക്കായി ഹിമാചൽ സർക്കാർ സുപ്രീം കോടതിയെ സമീപിക്കും
text_fieldsസിംല: കേന്ദ്ര ഗവൺമന്റ് അനധികൃത കുടിയേറ്റക്കാരായി കണ്ട 1.24 ലക്ഷം കുടുംബങ്ങൾക്കായി ഹിമാചൽ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു നിയമസഭയിൽ പറഞ്ഞു. ധർമശാലയിൽ സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ജീത്റാം കട്വൽ എന്ന നിയമസഭാംഗത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി ഇതു പറഞ്ഞത്.
സംസ്ഥാന സർക്കാർ ഇതിനായി പ്രമുഖനായ അഭിഭാഷകനെ ഗവൺമെന്റിന്റെ ഭാഗം പറയാനായി സുപ്രീംകോടതിയിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്രയധികം കുടുംബങ്ങൾക്കെതിരായിട്ടാണ് സംസ്ഥാന ഹൈകോടതി ഇക്കാര്യത്തിൽ വിധി പറഞ്ഞത്. 2002-2003 ൽ അന്നത്തെ ബി.ജെ.പി ഗവൺമെന്റ് അനധികൃത കടന്നുകയറ്റം നിയമപരമാക്കുന്ന നയം നടപ്പാക്കിയിരുന്നതായി സംസ്ഥാ ന റവന്യൂ മന്ത്രി ജഗത് സിങ് നെഗി പറഞ്ഞു. ഇതനുസരിച്ച് 1.60 ലക്ഷം പേർ അപേക്ഷ സമർപ്പിച്ചിരുന്നു.
ഹിമാചൽ പ്രദേശിൽ റവന്യൂഭൂമി അല്ലാത്ത ഭൂമിയെല്ലാം വനഭൂമിയാണ്. അതിനാൽ കേന്ദ്രഗവൺമന്റ് വനസംരക്ഷണ നിയമം പരിഷ്‍കരിക്കുന്നതുവരെ സംസ്ഥാന സർക്കാറിന് ഒരുതുണ്ട് ഭൂമി പോലും നൽകാൻ കഴിയില്ല.
മുൻ ബി.ജെ.പി ഗവൺമെന്റ് ഇക്കാര്യത്തിൽ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ഒന്നേകാൽ ലക്ഷത്തോളം ആളുകൾ ഇന്ന് നാടുകടത്തൽ ഭീഷണിയിൽ നിൽക്കുന്നത്. മുൻ സർക്കാർ നടപ്പാക്കിയ സെക്ഷൻ 163-എ ഹൈക്കോടതി റദ്ദാക്കി. അതിന് ഉത്തരവാദി മുൻ ബി.ജെ.പി സർക്കാറാണെന്നും റവന്യൂ മന്ത്രി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

