ജോ ബൈഡൻ: യു.എസിനെ നയിക്കേണ്ട നേതാവ്-ഹിലരി
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുന്ന ജോ ബൈഡന ് മുൻ ഡെമോക്രാറ്റിക് സ്ഥാനാർഥിയും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ഹിലരി ക്ലിൻറെൻറ പിന്തുണ. കോവിഡ് കാലത്ത് യു.എസിനെ നയിക്കാൻ പ്രാപ്തനായ നേതാവെന്നാണ് ബൈഡനെ ഹിലരി വിശേഷിപ്പിച്ചത്.
ബൈഡൻ പ്രസിഡൻറായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണ്. ഈ നിമിഷത്തിനാണ് ബൈഡൻ ഇതുവരെ കാത്തിരുന്നത്. അദ്ദേഹത്തിനായി പ്രചാരണം നടത്തുന്നതിൽ അഭിമാനിക്കുന്നു. ശാസ്ത്രത്തെ വെല്ലുവിളിച്ച് കെട്ടുകഥകളിൽ മാത്രം വിശ്വസിക്കുന്ന ഒരു പ്രസിഡൻറാണോ നമ്മെ നയിക്കേണ്ടതെന്ന് ജനങ്ങൾക്ക് തീരുമാനിക്കാനുള്ള അവസരമാണിതെന്നും ഹിലരി പറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പിൽ ഹിലരി പരാജയപ്പെടുത്തിയാണ് ഡോണൾഡ് ട്രംപ് പ്രസിഡൻറായി തെരെഞ്ഞടുത്തത്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ട്രംപ് ആണ് ബൈഡെൻറ എതിരാളി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
