മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി; 40 മരണം
text_fieldsമുംബൈ: ശനിയാഴ്ച മഹാരാഷ്ട്രയിൽ 6,900 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 40 പേർ മരിക്കുകയും ചെയ്തു. ഇതിൽ 897 പുതിയ രോഗികളാണ്. കോവിഡിെൻറ രണ്ടാം വരവിൽ ലോക്ഡൗൺ ആശങ്കയിലാണ് മഹാരാഷ്ട്ര. നാല് ജില്ലകളിൽ നിലവിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. മുംബൈ നഗരത്തിൽ കോവിഡ് ബാധിതരുള്ള 1,305 കെട്ടിടങ്ങൾ നഗരസഭ സീൽചെയ്തു. വീടുകളിൽ ക്വാറൻറീനിൽ കഴിയുന്നവരുടെ കൈകളിൽ മുദ്രപതിപ്പിക്കുന്നത് പുനരാരംഭിക്കുകയും ചെയ്തു.
മുംബൈയിലെ 6,900 പേരടക്കം 48,439 കോവിഡ് ബാധിതരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ സംസ്ഥാനത്ത് 3.18 ലക്ഷത്തിലേറെ പേർക്ക് രോഗം ബാധിക്കുകയും 51,753 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

