Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാന്തഹാർ വിമാനത്തിൽ...

കാന്തഹാർ വിമാനത്തിൽ നിന്നും​ ഹൈജാക്​ സന്ദേശം: ഡൽഹിയിൽ ഭീതിയുടെ രണ്ടുമണിക്കൂർ

text_fields
bookmark_border
കാന്തഹാർ വിമാനത്തിൽ നിന്നും​ ഹൈജാക്​ സന്ദേശം: ഡൽഹിയിൽ ഭീതിയുടെ രണ്ടുമണിക്കൂർ
cancel

ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അഫ്​ഗാനിസ്താനിലെ കാന്തഹാറിലേക്ക്​ പുറപ്പെടേണ്ട വിമാനത്തിൽ നിന്നും ഹൈജാക്​ സന്ദേശം ലഭിച്ചത്​ സുരക്ഷാ ജീവനക്കാരെ ഭയാശങ്കയിലാഴ്​ത്തി. വിമാനം പറന്നുയരുന്നതിന്​ മുമ്പ്​ പൈലറ്റ്​ അബദ്ധത്തിൽ ‘ഹൈജാക്​ ബട്ടൺ’ അമർത്തുകയായിരുന്നു.

ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ 3.30ന്, 124 ​യാ​ത്ര​ക്കാ​രു​മാ​യി ടേ​ക്ക്​​ഒാ​ഫി​നൊ​രു​ങ്ങി​യ അ​രി​യാ​ന അ​ഫ്​​ഗാ​ൻ എ​യ​ർ​ലൈ​ൻ വി​മാ​ന​ത്തി​ൽ​നി​ന്നാ​ണ്​, റാ​ഞ്ച​ൽ​പോ​ലു​ള്ള അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളു​ണ്ടാ​യാ​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന ‘ഹൈ​ജാ​ക്ക്​ ബ​ട്ട​ൺ’ പ്ര​വ​ർ​ത്തി​ച്ച​ത്.

പൈലറ്റ്​ ഹൈജാക്​ ബട്ടൺ അമർത്തിയതും സന്ദേശം തീവ്രവാദ വിരുദ്ധ സേനയായ നാഷണൽ സെക്യൂരിറ്റി ഗാർഡ്​ ഉൾപ്പെടെയുള്ള സു​രക്ഷാ ഏജൻസികളിൽ എത്തുകയും ചെയ്​തു. സന്ദേശത്തോട്​ സുരക്ഷാ ഏജൻസികൾ ഉടൻ പ്രതികരിക്കുകയും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ, എ​ൻ.​എ​സ്.​ജി ക​​മാ​ൻ​ഡോ​ക​ൾ അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ​സേ​ന​യെ ഉ​പ​യോ​ഗി​ച്ച്​ വി​മാ​നം വ​ള​യുകയും ചെയ്​തു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പൈ​ല​റ്റി​ന്​ പ​റ്റി​യ പി​ഴ​വാ​ണെ​ന്ന്​ അ​റി​യാ​നാ​യ​തെ​ന്ന്​ ബ്യൂ​റോ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ സു​ര​ക്ഷാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി പിന്നീട്​ വി​മാ​നം കാ​ന്ത​ഹാ​റി​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. രണ്ടുമണിക്കൂർ നേരത്തെ ആശങ്കകൾക്കൊടുവിലാണ്​ വിമാനം പറന്നുയർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presspilotHijackWrong ButtonKandahar Flight
News Summary - Hijack Scare In Delhi After Pilot Presses Wrong Button On Kandahar Flight- India news
Next Story