Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിലെ ഹിജാബ്...

തമിഴ്നാട്ടിലെ ഹിജാബ് വിവാദം: ബി.ജെ.പി ബൂത്ത്​ ഏജന്‍റ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ധു​ര മേ​ലൂ​രി​ലെ പോ​ളി​ങ്​ ബൂ​ത്തി​ൽ മു​സ്​​ലിം വ​നി​ത വോ​ട്ട​ർ​മാ​രോ​ട്​ ഹി​ജാ​ബ്​ അ​ഴി​ച്ചു​മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ ബ​ഹ​ളം​വെ​ച്ച ബി.​ജെ.​പി ബൂ​ത്ത്​ ഏ​ജ​ന്‍റി​നെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത്​ ജ​യി​ലി​ല​ട​ച്ചു. മ​ധു​ര മേ​ലൂ​ർ ഗാ​ന്ധി​ജി പാ​ർ​ക്ക്​ ആ​ർ. ഗി​രി​ന​ന്ദ​ൻ(41) ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ൽ അ​ട​ക്കം നാ​ലു​ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ്​ കേ​സ്​.

ശ​നി​യാ​ഴ്ച മ​ധു​ര മേ​ലൂ​ർ ന​ഗ​ര​സ​ഭ എ​ട്ടാ​മ​ത്​ വാ​ർ​ഡി​ലെ അ​ൽ-​അ​മീ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബൂ​ത്തി​ലാ​ണ്​ ഗി​രി​ന​ന്ദ​ൻ വ​നി​ത വോ​ട്ട​ർ​മാ​ർ ഹി​ജാ​ബ്​ ധ​രി​ച്ചെ​ത്തു​ന്ന​തി​ൽ എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ച​ത്. ത​ർ​ക്കം മൂ​ത്ത​തോ​ടെ ഗി​രി​ന​ന്ദ​നെ ബൂ​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി. വീ​ണ്ടും ഗി​രി​ന​ന്ദ​ൻ പ്ര​തി​ഷേ​ധം തു​ട​ർ​ന്ന​തോ​ടെ​യാ​ണ്​ ​അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഇ​തു​മൂ​ലം അ​ര മ​ണി​ക്കൂ​ർ പോ​ളി​ങ് ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. ഇ​യാ​ളു​ടെ പേ​രി​ൽ ​പൊ​തു​സ്വ​ത്ത്​ ന​ശി​പ്പി​ക്ക​ൽ ഉ​ൾ​പ്പെ​ടെ മ​റ്റു ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ടെ​ന്നും പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി. ഗി​രി​ന​ന്ദ​നെ വി​ട്ട​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ മേ​ലൂ​ർ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന്​ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​.

അ​തി​നി​ടെ, തി​രു​പ്പൂ​ർ ധാ​രാ​പു​രം 17ാമ​ത്​ വാ​ർ​ഡി​ലെ ബൂ​ത്തി​ൽ വോ​ട്ട്​ ചെ​യ്യാ​നെ​ത്തി​യ മു​സ്​​ലിം യു​വ​തി​യോ​ട്​ ഹി​ജാ​ബ്​ അ​ഴി​ച്ചു​മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ച പോ​ളി​ങ്​ സ്​​റ്റേ​ഷ​ൻ വ​നി​ത ഓ​ഫി​സ​റു​ടെ ന​ട​പ​ടി​യും ബ​ഹ​ള​ത്തി​ന്​ കാ​ര​ണ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HijabTamil NaduKanimozhiBJP
News Summary - Hijab controversy in Tamil Nadu: BJP booth agent arrested
Next Story