ഞായർ ഏറ്റവുമധികം കോവിഡ് റിപ്പോർട്ട് ചെയ്ത ദിവസം
text_fieldsന്യൂഡൽഹി: ഞായറാഴ്ച രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത ദിവസം. 24 മണിക്കൂറിനുള്ളിൽ 8,380 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, ഇന്ത്യയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1,82,143 ആയി. 5,164 പേരാണ് മരിച്ചത്.
നിലവിൽ 89,995 പേർക്ക് രോഗമുണ്ട്. രാജ്യത്താകെ 86,983 പേർ രോഗമുക്തി നേടി.. 47.75 ആണ് രോഗമുക്തിയുടെ ശതമാനക്കണക്ക്. ശനിയാഴ്ച രാവിെല മുതൽ ഞായറാഴ്ച വരെ 193 പേർ മരിച്ചു. ഇതിൽ 99 മരണവും മഹാരാഷ്ട്രയിലാണ്.
ഗുജറാത്തിൽ 27ഉം ഡൽഹിയിൽ 18ഉം പേർ മരിച്ചു. ഇതുവരെ ഏറ്റവുമധികം മരണമുണ്ടായതും മഹാരാഷ്ട്രയിലാണ്- 2,197 പേർ. ഗുജറാത്ത്-1007, ഡൽഹി-416, മധ്യപ്രദേശ്-343, പശ്ചിമ ബംഗാൾ-309, യു.പി-201 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ മരണത്തിെൻറ കണക്ക്. നേരത്തെ മറ്റ് അസുഖങ്ങളുള്ളവരാണ് മരിച്ചവരിൽ 70 ശതമാനവും.
