Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ തുടക്കത്തിനായി...

പുതിയ തുടക്കത്തിനായി പരമാവധി ആളുകൾ വോട്ട് ചെയ്യണം -അഖിലേഷ്

text_fields
bookmark_border
Akhilesh Yadav
cancel
camera_alt

അഖിലേഷ് യാദവ്

ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിന് മുന്നോടിയായി എല്ലാ വോട്ടർമാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അഭ്യർത്ഥിച്ചു.

ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഒരു പുതിയ തുടക്കത്തിനു വേണ്ടിയും പരമാവധി ആളുകൾ വോട്ട് ചെയ്യണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അവസാന ഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനോടൊപ്പം മറ്റ് വോട്ടർമാരെ അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിനു വേണ്ടി പ്രേരിപ്പിക്കണമെന്നും ഉയർന്ന വോട്ട് ജനാധിപത്യത്തെ ശക്തമാക്കുമെന്നും അഖിലേഷ് പറഞ്ഞു.

ഏഴ് ഘട്ടങ്ങളായി നടക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akhilesh YadavUp Poll
News Summary - 'Higher the vote, stronger the democracy', says Akhilesh Yadav
Next Story