Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സാ​ങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ ഉത്തരവിന്​ സ്​റ്റേ

text_fields
bookmark_border
കേരള സാ​ങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ ഉത്തരവിന്​ സ്​റ്റേ
cancel

കൊച്ചി: കേരള സാ​ങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച്​ ഉത്തരവിന്​ സ്​റ്റേ. ഹൈകോടതി ഡിവിഷൺ ബെഞ്ചാണ്​ ഉത്തരവ്​ സ്​റ്റേ ചെയ്​തത്​. സാ​ങ്കേതിക സർവകലാശാല സമർപ്പിച്ച അപ്പീൽ ഹരജിയിലാണ്​ ഉത്തരവ്​. വിധിയുടെ പശ്​ചാത്തലത്തിൽ ജൂലൈ 29 മുതലുള്ള എല്ലാ പരീക്ഷകളും മുൻനിശ്​ചയിച്ച പ്രകാരം നടത്തുമെന്ന്​ സർവകലാശാല അറിയിച്ചു.

നേരത്തെ സർവകലാശാലയുടെ ബി ടെക്​ പരീക്ഷകളാണ്​ കോടതി റദ്ദാക്കിയത്​. ഒന്ന്​, മൂന്ന്​ സെമസ്റ്ററുകളിലെ പരീക്ഷകളാണ്​ റദ്ദാക്കിയത്​. ഇതിനെതിരെയായിരുന്നു സർവകലാശാലയുടെ അപ്പീൽ. ആഗസ്റ്റ്​ രണ്ട്​, മൂന്ന്​ തീയതികളിലെ പരീക്ഷകൾ മുൻനിശ്​ചയിച്ച പ്രകാരം നടത്താമെന്ന്​ ഹൈകോടതി ഡിവിഷൺ ബെഞ്ച്​ ഉത്തരവിൽ വ്യക്​തമാക്കുന്നു. ഇന്ന്​ മാറ്റിവെച്ച പരീക്ഷ മറ്റൊരു ദിവസം നടത്താനും നിർദേശിച്ചു.

യു.ജി.സി മാനദണ്ഡപ്രകാരമാണ്​ പരീക്ഷകൾ നടത്തിയതെന്ന്​ ഹൈകോടതിയെ സർവകലാശാല അറിയിച്ചു. ഓൺലൈൻ സൗകര്യമില്ലാത്തിടത്ത്​ ഓഫ്​ലൈനായി പരീക്ഷ നടത്താൻ യു.ജി.സി അനുമതി നൽകിയിട്ടുണ്ട്​. പൂർണമായും ഓൺലൈനായി പരീക്ഷ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കണമെങ്കിൽ ഒരു വർഷമെങ്കിലും വേണ്ടി വരുമെന്നും സർവകലാശാല കോടതിയെ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Highcourt stays cancellation of exams
Next Story