Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ഉദ്ഘാടനം...

മോദി ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറി കത്തിയ സംഭവം: അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് ഊർജമന്ത്രാലയം

text_fields
bookmark_border
മോദി ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറി കത്തിയ സംഭവം: അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് ഊർജമന്ത്രാലയം
cancel

ന്യൂഡൽഹി: രാജസ്ഥാനിലെ ബലോത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഊർജമന്ത്രാലയം നാലംഗ സമിതിയെ നിയോഗിച്ചു. തിങ്കളാഴ്ച ഉച്ചയോടെ റിഫൈനറിയിലെ ക്രൂഡ് ശുദ്ധീകരണ യൂണിറ്റിലുണ്ടായ ചോർച്ചയെത്തുടർന്നാണ് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എം. വെങ്കിടേഷ് സമിതിക്ക് നേതൃത്വം നൽകുമെന്ന് ഊർജ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ അറിയിച്ചു. തീ ഉടൻ അണയ്ക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തം സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടില്ലെന്നും റിഫൈനറിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും എച്ച്പിസിഎൽ വ്യക്തമാക്കി. 79,450 കോടി രൂപ ചെലവഴിച്ചാണ് റിഫൈനറിയുടെ പൂർത്തിയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modirefineryinauguration issueRefinery Accident
News Summary - High-level probe into Rajasthan Refinery fire; PM Modi’s inauguration postponed
Next Story