ഒറ്റ തെരഞ്ഞെടുപ്പ്: ജനാഭിപ്രായം തേടി
text_fieldsന്യൂഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ ജനാഭിപ്രായം തേടി ഉന്നതതല സമിതി. നിയമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയുടെ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച പത്രപരസ്യം നൽകിയത്. ഈ മാസം 15നകം അഭിപ്രായം അറിയിക്കാനാണ് നിർദേശം.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പുമായി ഈ നടപടിക്ക് ബന്ധമില്ല. എന്നാൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന അജണ്ട നടപ്പാക്കാനുള്ള തീരുമാനത്തിൽ ഉറച്ചാണ് മോദിസർക്കാർ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി ഉന്നതതല സമിതി രൂപവത്കരിച്ചത്.
പ്രതിപക്ഷം എതിർക്കുമ്പോൾ തന്നെ, തദ്ദേശ തെരഞ്ഞെടുപ്പു മുതൽ ലോക്സഭ തെരഞ്ഞെടുപ്പു വരെ ഒന്നിച്ചു നടത്തുകയാണ് ലക്ഷ്യം. ജനാഭിപ്രായം തേടി വിപുല ചർച്ചകൾക്ക് ശേഷമാണ് സമിതി സർക്കാറിന് അഭിപ്രായ നിർദേശങ്ങൾ സമർപ്പിക്കുക.

