Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശശികലയുടെ അനധികൃത...

ശശികലയുടെ അനധികൃത സ്വത്ത്: കൊച്ചിയിലും പരിശോധന

text_fields
bookmark_border
ശശികലയുടെ അനധികൃത സ്വത്ത്: കൊച്ചിയിലും പരിശോധന
cancel
കൊ​ച്ചി: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ തോ​ഴി ശ​ശി​ക​ല​യു​ടെ​യും കു​ടും​ബ​ത്തി​െൻറ​യും അ​ന​ധി​കൃ​ത സ്വ​ത്ത് ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു. കൊ​ച്ചി​യി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പി​​െൻറ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചു. 

15 കോ​ടി വി​ല​മ​തി​ക്കു​ന്ന ആ​റ് ആ​ഡം​ബ​ര കാ​റു​ക​ള​ട​ക്കം 11വാ​ഹ​ന​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ശ​ശി​ക​ല​യു​ടെ​യും മ​രു​മ​ക​ൻ ടി.​ടി.​വി. ദി​ന​ക​ര​​െൻറ​യും ഇ​ട​നി​ല​ക്കാ​ര​നാ​യ സു​കേ​ശ് ച​ന്ദ്ര​ശേ​ഖ​ര​​െൻറ​യും കൂ​ട്ടാ​ളി ന​വാ​സി​െൻറ​യും ഫ്ലാ​റ്റ്​ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. റോ​ൾ​സ് റോ​യി​സ്​ കാ​റും ഡ്യൂ​ക്കാ​റ്റി ബൈ​ക്കും അ​ട​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​നി​ന്ന്​ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ച​ത്. ന​വാ​സി​നെ ചോ​ദ്യം ചെ​യ്താ​ണ് ഇ​വ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ശ​ശി​ക​ല​യു​െ​ട​യും ബ​ന്ധു​ക്ക​ളു​ടെ​യും വ​സ​തി​ക​ളി​ൽ റെ​യി​ഡ്​ തു​ട​രു​ക​യാ​ണ്.

ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, കേ​ര​ളം, ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ളി​െ​ല 188 കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്വ​ർ​ണ​വും പ​ണ​വും അ​ട​ക്കം കോ​ടി​ക​ളു​ടെ സ്വ​ത്തും രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ദി​ന​ക​ര​ന് ര​ണ്ടി​ല ചി​ഹ്നം ല​ഭി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സ്വാ​ധീ​നി​ക്കാ​ൻ പ​ണ​മെ​ത്തി​ച്ചു​ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പി​ടി​യി​ലാ​യ സു​കേ​ശ്​ തി​ഹാ​ർ ജ​യി​ലി​ലാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalaIT Raidmalayalam news
News Summary - High-end cars seized from Sasikala's
Next Story