ഹൈകോടതിയുടെ സദാചാര ഉപദേശം: ഹരജി മേയ് രണ്ടിന് സുപ്രീം കോടതി പരിഗണിക്കും
text_fieldsന്യൂഡൽഹി: ലൈംഗിക ത്വരകൾ നിയന്ത്രിക്കണമെന്ന് കൗമാരക്കാരികളോട് ഉപദേശിച്ച കൽക്കത്ത ഹൈകോടതിയുടെ പരാമർശവും ലൈംഗികാതിക്രമ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരായ അപ്പീലും മേയ് രണ്ടിന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
ലൈംഗികാതിക്രമ കേസിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് നടത്തിയ ചില നിരീക്ഷണങ്ങൾ ജസ്റ്റിസുമാരായ അഭയ് എസ്. ഒാക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.
സുപ്രീംകോടതി വിഷയം സ്വന്തം നിലയിൽ പരിഗണിക്കുകയായിരുന്നു. സ്വമേധയാ ഉള്ള ഹരജിയിലും പ്രതിയെ വിട്ടയച്ചതിനെതിരെ സംസ്ഥാനത്തിന്റെ അപ്പീലിലും വെള്ളിയാഴ്ച സുപ്രീംകോടതി വാദം കേട്ടു. ലൈംഗികാതിക്രമക്കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളുടെ അപ്പീൽ പരിഗണിക്കവെയാണ് ഹൈകോടതി പെൺകുട്ടികളെക്കുറിച്ച് വിവാദനിരീക്ഷണം നടത്തിയത്. പ്രതിയെ ഹൈകോടതി വെറുതെവിടുകയും ചെയ്തു.
നിരീക്ഷണങ്ങൾ ആക്ഷേപകരവും അനാവശ്യവുമാണെന്ന് കഴിഞ്ഞ ഡിസംബർ എട്ടിന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ജഡ്ജിമാർ വിധിന്യായങ്ങൾ എഴുതുമ്പോൾ സദാചാര പ്രസംഗം പ്രതീക്ഷിക്കുന്നില്ലെന്നും സുപ്രീംകോടതി പറയുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

