ഹൈകോടതി ജഡ്ജി നിയമനത്തിന് നടപടി തുടങ്ങി
text_fieldsന്യൂഡൽഹി: ഹൈകോടതി ജഡ്ജിമാരായി 44 പേരെ നിയമിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. ജഡ്ജി നിയമന പട്ടിക സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെടുന്ന കൊളീജിയം അംഗീകാരം നൽകി സർക്കാറിന് സമർപ്പിച്ചിരുന്നു. എന്നാൽ, സർക്കാർ ഇത് തിരിച്ചയക്കുകയായിരുന്നു. ഇതേ പട്ടികതന്നെ കൊളീജിയം വീണ്ടും അംഗീകരിച്ച് സർക്കാറിന് അയക്കുകയായിരുന്നു. ഇതോടെയാണ് ഹൈകോടതി ജഡ്ജി നിയമനത്തിന് കളമൊരുങ്ങിയത്. പട്ടികയിലുള്ള 29 പേർ അലഹബാദ് ഹൈകോടതിയിൽനിന്നുള്ളവരാണ്. കർണാടക (രണ്ട്), കൽക്കത്ത (ഏഴ്), മദ്രാസ് (ആറ്) ഹൈകോടതിയിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. കഴിഞ്ഞ ആഴ്ച 14 പേരെ ബോംബെ ഹൈകോടതിയിലും മൂന്നുപേരെ ജമ്മു-കശ്മീർ ഹൈകോടതിയിലും ജഡ്ജിമാരായി നിയമിച്ചിരുന്നു.
ഏപ്രിൽ 10നാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ അഞ്ചു മുതിർന്ന ജഡ്ജിമാർ ഉൾപ്പെടുന്ന കൊളീജിയം ഹൈകോടതി ജഡ്ജിമാരെ നിയമിക്കാനുള്ളവരുടെ പട്ടിക വീണ്ടും സർക്കാറിന് സമർപ്പിച്ചത്. സാധാരണ ഒരുതവണ കൊളീജിയം സമർപ്പിച്ച പട്ടിക സർക്കാർ അംഗീകരിക്കുകയാണ് പതിവ്. എന്നാൽ, ഇൗ പട്ടിക മോദി സർക്കാർ തിരിച്ചയക്കുകയായിരുന്നു. ഇതോടെയാണ് ജഡ്ജി നിയമനം വൈകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
