ഇശ്റത്തിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹരജി ഡിവിഷൻ ബെഞ്ചിന്
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് ഇശ്റത് ജഹാന്റെ ജാമ്യം റദ്ദാക്കാനുള്ള ഹരജി ഡൽഹി ഹൈകോടതി സിംഗിൾ ബെഞ്ച് ഡിവിഷൻ ബെഞ്ചിന് വിട്ടു. പൗരത്വ സമരത്തിനിറങ്ങിയതിന് ഡൽഹി കലാപകേസിൽ പ്രതിയാക്കപ്പെട്ട ഇശ്റത്തിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. ഹരജി ഡിവിഷൻ ബെഞ്ച് ജൂലൈ 11ന് പരിഗണിക്കും.
ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ കോൺഗ്രസിന്റെ മുൻ കൗൺസിലറായ ഇശ്റത്ത് ജഹാനെ 2020 ഫെബ്രുവരി 26നാണ് അറസ്റ്റ് ചെയ്തത്. 2022 മാർച്ച് 14നാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. 'ഭീകരവാദി'യെന്ന് മുദ്രകുത്തി പാർപ്പിച്ച മണ്ടോളി ജയിലിൽ ഇശ്രത്തിനെ സഹതടവുകാർ ആക്രമിക്കുകയും
ഖുറേജി ഖാസിലെ സമരസ്ഥലത്തെ പ്രതിഷേധക്കാരെ പ്രകോപിപ്പിച്ച് ഇളക്കിവിടാൻ ശ്രമിച്ചുവെന്നതാണ് ഇശ്റത്തിനെതിരെ വന്ന ആരോപണം. കലാപം സൃഷ്ടിക്കൽ, ഉദ്യോഗസ്ഥരെ ജോലിയിൽ തടസ്സപ്പെടുത്തൽ, അതിക്രമം, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2020 ഫെബ്രുവരി 26ന് അറസ്റ്റ് ചെയ്തു. ഒരു മാസം തികയും മുമ്പേ മാർച്ച് 21ന് അഡീഷനൽ സെഷൻസ് ജഡ്ജ് മഞ്ജുഷ വർധ ജാമ്യം അനുവദിച്ചെങ്കിലും കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾ ചാർത്തി യു.എ.പി.എ നിയമവും കൂടി ചേർത്ത് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. അതോടെ ജാമ്യം അതി ദുഷ്കരമായി മാറി.
ഒടുവിൽ 2022ൽ ജാമ്യം അനുവദിക്കവെ ജഡ്ജി പറഞ്ഞത് ഡൽഹി കലാപവേളയിലോ ഏതെങ്കിലും ഗ്രൂപ്പുകളിലോ ഇശ്റത്ത് ഭാഗമായിരുന്നില്ല എന്നാണ്. ഇവരുടെ പ്രദേശമായ ജഗത്പുരിയിൽ ഒരുവിധ അതിക്രമങ്ങളും ഉണ്ടായിട്ടില്ല. എന്നിട്ടും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

