സ്ത്രീയുടെ കിടപ്പറയിൽ തിരച്ചിൽ നടത്തുന്നത് സ്വകാര്യതക്കുമേലുള്ള കടന്നുകയറ്റം -ബോംബെ ഹൈകോടതി
text_fieldsമുംബൈ: കേസിന്റെ പേരിൽ നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും മൊബൈൽ പിടിച്ചെടുക്കുന്നതും അവരുടെ സ്വകാര്യതക്കും അഭിമാനത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ബോംബെ ഹൈകോടതി നാഗ്പൂർ ബെഞ്ച്. അപകട കേസിൽ നാഗ്പൂർ പൊലീസ് നടപടിക്കെതിരെ 26കാരി നൽകിയ ഹരജിയിൽ ജസ്റ്റിസുമാരായ ഊർമിള ജോഷി, ജോഷി ഫൽകെ എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമവിരുദ്ധമായി വീട്ടിൽ ഇടിച്ചുകയറിയ പൊലീസുകാരിൽ നിന്ന് 10,000 രൂപ ഈടാക്കി രണ്ട് മാസത്തിനകം സ്ത്രീക്ക് നൽകാൻ കോടതി ഉത്തരവിട്ടു. ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം, വ്യക്തി സ്വാതന്ത്ര്യം എന്നിവയുടെ അവിഭാജ്യ ഘടകമാണ് സ്വകാര്യത.
അത് ലംഘിച്ചുകൂടെന്നും ഉത്തരവിൽ പറയുന്നു. കേസന്വേഷണത്തിന്റെ ഭാഗമായാണ് മുറിക്കകത്ത് തിരച്ചിൽ നടത്തിയതെന്ന പൊലീസിന്റെ വാദം കോടതി തള്ളി. അന്വേഷണ ഏജൻസി കർശനമായും നിയമപരിധിക്കുള്ളിൽനിന്ന് പ്രവർത്തിക്കണമെന്നും നിയമവിരുദ്ധമായി കണ്ടെടുക്കുന്നവക്ക് നിയമസാധുത ഇല്ലെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

