Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉന്നാവ്​: സി.ബി.​െഎ...

ഉന്നാവ്​: സി.ബി.​െഎ കേസ്​ പുരോഗതി സംബന്ധിച്ച റിപ്പോർട്ട്​ സമർപ്പിച്ചു

text_fields
bookmark_border
ഉന്നാവ്​: സി.ബി.​െഎ കേസ്​ പുരോഗതി സംബന്ധിച്ച റിപ്പോർട്ട്​ സമർപ്പിച്ചു
cancel

അലഹാബാദ്​: ഉന്നാവ്​ ബലാത്സംഗക്കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച റി​േപ്പാർട്ട്​ സി.ബി.​െഎ അലഹാബാദ്​ ഹൈകോടതി മുമ്പാകെ സമർപ്പിച്ചു. ചീഫ്​ ജസ്​റ്റിസ്​ ഡി.ബി. ഭോസ്​ലെയും ജസ്​റ്റിസ്​ സുനീത്​ കുമാറും അടങ്ങിയ ബെഞ്ച്​ മുമ്പാകെയാണ്​ സീൽവെച്ച കവറിൽ റിപ്പോർട്ട്​ സമർപ്പിച്ചത്​. കൂടാതെ, കേസ്​ ഉന്നാവിൽനിന്ന്​ ലഖ്​നോവിലേക്ക്​ മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്​. അന്വേഷണ നടപടികൾക്ക്​ കോടതി മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട്​ മുതിർന്ന അഭിഭാഷകൻ ഗോപാൽ സ്വരൂപ്​ ചതുർവേദി സമർപ്പിച്ച ഹരജിയിൽ ​േമയ്​ രണ്ടിനകം റിപ്പോർട്ട്​ സമർപ്പിക്കണമെന്ന്​ അന്വേഷണ ഏജൻസിയോട്​ ഏപ്രിൽ 13ന്​ കോടതി ആവശ്യപ്പെട്ടിരുന്നു.

​േമയ്​ 21ന്​​ കേസ്​ വീണ്ടും പരിഗണിക്കും. അതേസമയം ഇരയുടെ പിതാവിനെതിരെ ആയുധ നിയമപ്രകാരം പരാതി നൽകിയ പിൻറു സിങ്ങിനെ അന്വേഷിച്ചു കണ്ടെത്താൻ ആവശ്യപ്പെട്ട്​ പെൺകുട്ടിയുടെ മാതാവ്​ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്​. ഉ​ന്നാ​വി​ൽ 17 വയസ്സുകാരിയായ പെൺകുട്ടിയെ ബി.ജെ.പി എം.​എ​ൽ.​എയായ​ കു​ൽ​ദീ​പ്​ സി​ങ്​ സെ​ങ്കാ​ർ തടവിലാക്കി ബലാത്സംഗം ചെയ്​തുവെന്നാണ്​ പരാതി. പീ​ഡ​ന​ത്തി​നി​ര​യാ​യ​തി​നു പി​ന്നാ​ലെ പ​രാ​തി​ ന​ൽ​കി​യ ഇരയുടെ പി​താ​വിനെ എം.എൽ.എയുടെ സഹോദരനും കൂട്ടാളികളും ചേർന്ന്​ മർദിക്കുകയും പിന്നീട്​ പിതാവ്​ പൊ​ലീ​സ് കസ്​റ്റഡിയിൽ മരിക്കുകയും ചെയ്​തതോടെയാണ്​ കേസ്​ ദേശീയ ശ്രദ്ധയാകർഷിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtCBImalayalam newsUnnao Rape Case
News Summary - High Court pulls up CBI in Unnao rape case, says unhappy with probe
Next Story