Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
High Court Orders Lockdown In 5 UP Cities, State Refuses To Impose It
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലെ...

യു.പിയിലെ അഞ്ചുനഗരങ്ങളിൽ ലോക്​ഡൗൺ വേണമെന്ന്​ ഹൈകോടതി; മുഖംതിരിച്ച്​ യോഗി സർക്കാർ

text_fields
bookmark_border

ലഖ്​നോ: കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ അഞ്ചു നഗരങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തണമെന്ന അലഹാബാദ്​ ഹൈകോടതി നിർദേശം വകവെക്കാതെ യോഗി ആദിത്യനാഥ്​ സർക്കാർ. ലഖ്​നോ, പ്രയാഗ്​രാജ്​, വാരാണസി, കാൺപൂർ, ഗൊരഖ്​പുർ നഗരങ്ങളിൽ ഏപ്രിൽ 26വരെ​ ലോക്​ഡൗൺ ഏർപ്പെടുത്തണമെന്നായിരുന്നു ഹൈകോടതി നിർദേശം.

കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലായിരുന്നു ഉത്തരവ്​. എന്നാൽ ഉത്തരവ്​ നടപ്പാക്കേണ്ട ആവശ്യമില്ലെന്ന്​ സംസ്​ഥാനം കോടതിയെ അറിയിച്ചു.

'ആരോഗ്യ സംവിധാനങ്ങൾക്ക്​ രോഗവ്യാപനം ചെറുക്കാൻ കഴിയില്ല, പ്രത്യേകിച്ച്​ ലഖ്​നോ, വാരാണസി, കാൺപുർ, ഗൊരഖ്​പുർ നഗരങ്ങളിൽ' -കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ ജീവനും ജീവനോപാധിക്കും പ്രധാന്യം നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി.

യു.പി സർക്കാർ കോവിഡ്​ വ്യാപനം ചെറുക്കുന്നതിൽ പരാജയപ്പെട്ടു​വെന്ന്​ നേര​ത്തേ ആരോപണം ഉയർന്നിരുന്നു. യു.പിയിൽ 30,000ത്തിൽ അധികംപേർക്കാണ്​ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. തുടർന്നാണ്​ കോടതിയുടെ ഇടപെടൽ.

ലോക്​ഡൗണിന്​ പുറമെ, എല്ലാ മത -സാംസ്​കാരിക ചടങ്ങുകളും നിർത്തിവെക്കണമെന്നും എല്ലാ ഷോപ്പിങ്​ മാളുകളും അടച്ചിടണമെന്നും കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ സ്​ഥാപനങ്ങൾ പൂർണമായും അടച്ചിടണമെന്നും നിർദേശിച്ചു.

അവശ്യ സ്​ഥാപനങ്ങളും സേവനങ്ങളും ഒഴികെ എല്ലാ സർക്കാർ സ്വ​കാര്യ സ്​ഥാപനങ്ങളും അടച്ചിടണം, കൂടിച്ചേരലുകൾ- വിവാഹം പോലെയുള്ള ചടങ്ങുകൾ പരമാവധി ഒഴിവാക്കണം തുടങ്ങിയവയായിരുന്നു നി​ർദേശങ്ങൾ.

യു.പിയിൽ പ്രതിദിനം 30,000ത്തിൽ അധികം പേർക്കാണ്​ കോവിഡ്​ പോസിറ്റീവാകുന്നത്​. രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സംസ്​ഥാനങ്ങളിലൊന്നാണ്​ ഇത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LockdownUP CovidUttar Pradesh
News Summary - High Court Orders Lockdown In 5 UP Cities, State Refuses To Impose It
Next Story