Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാനി ബാബുവിനെ...

ഹാനി ബാബുവിനെ ജയിലിലേക്ക്​ മാറ്റരുതെന്ന്​ ഹൈകോടതി

text_fields
bookmark_border
prof.Hani babu
cancel
camera_alt

പ്ര​ഫ. ഹാ​നി ബാ​ബു

മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ്​ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യ​വെ ക​ണ്ണി​ന്​ അ​ണു​ബാ​ധ​യും കോ​വി​ഡും ബാ​ധി​ച്ച്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ഹാ​നി ബാ​ബു​വി​നെ ത​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്യ​രു​തെ​ന്ന്​ ഹൈ​കോ​ട​തി.

ആ​രോ​ഗ്യാ​വ​സ്​​ഥ പ​രി​ഗ​ണി​ച്ച്​ ഹാ​നി ബാ​ബു​വി​ന്​ ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​ക​ണ​മെ​ന്നു​ കാ​ട്ടി ഭാ​ര്യ ജെ​ന്നി റൊ​വേ​ന ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണ്​ ഉ​ത്ത​ര​വി​ട്ട​ത്. ഹ​ര​ജി​യി​ൽ വ്യാ​ഴാ​ഴ്​​ച കോ​ട​തി വാ​ദം കേ​ൾ​ക്കും.

അ​തു​വ​രെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്യ​രു​തെ​ന്നാ​ണ്​ ഉ​ത്ത​ര​വ്. അ​ണു​ബാ​ധ മൂ​ലം ഹാ​നി ബാ​ബു​വി‍െൻറ ഇ​ട​ത്​ ക​ണ്ണി​‍െൻറ കാ​ഴ്​​ച ന​ഷ്​​ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഹാ​നി ബാ​ബു​വി​നെ ജ​യി​ലി​ൽ നി​ന്ന്​ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്ന്​ ഭാ​ര്യ​യു​ടെ ഹ​ര​ജി​യി​ൽ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ 19 നാ​ണ്​ സ്വ​ന്തം ചെ​ല​വി​ൽ ചി​കി​ത്സ​ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​യ ബ്രീ​ച്ച്​ കാ​ൻ​ഡി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombay high courtjailHani Babu
News Summary - High court ordered that do not transfer Hani Babu to jail
Next Story