Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശു ദൈവത്തിനും...

പശു ദൈവത്തിനും അമ്മക്കും പകരമെന്ന്​ ഹൈദരാബാദ്​​ ഹൈകോടതി

text_fields
bookmark_border
പശു ദൈവത്തിനും അമ്മക്കും പകരമെന്ന്​ ഹൈദരാബാദ്​​ ഹൈകോടതി
cancel

ഹൈദരാബാദ്​: രാജസ്ഥാൻ ഹൈകോടതി ജഡ്​ജിക്ക്​  പിന്നാലെ പശു വിഷയത്തിൽ വിവാദ അഭിപ്രായവുമായി ഹൈദരബാദ്​ ഹൈകോടതി ജഡ്​ജിയും. പശുവിനെ അമ്മക്കും ദൈവത്തിനും പകരമായി പരിഗണക്കാമെന്നാണ്​ ഹൈദരാബാദ്​ ഹൈകോടതിയിലെ ജഡ്​ജി ബി ശിവശങ്കര റാവു​​​​​​െൻറ അഭിപ്രായം.

63 പശുക്കളെയും  രണ്ട്​ കാളകളെയും കസ്​റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട്​ കന്നുകാലി വ്യാപാരി നൽകിയ ഹരജി പരിഗണിക്കു​േമ്പാഴാണ്​ ജഡ്​ജിയുടെ വിവാദ അഭിപ്രായ പ്രകടനം. ഹരജി പിന്നീട്​ കോടതി തള്ളി. ആരോഗ്യമുള്ള പശുക്കളെ ബക്രീദിന്​​ കശാപ്പ്​ ചെയ്യുന്നത്​ മുസ്​ലിം മതവിശ്വാസികളുടെ മൗലികാവകാശം അല്ലെന്നും ഹൈകോടതി ചുണ്ടിക്കാട്ടി.

ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലെയും വെറ്റിനറി ഡോക്​ടർമാർ ആരോഗ്യമുള്ള പശുക്കൾക്ക്​ പാൽ തരാൻ ശേഷിയില്ലാത്തവയെന്ന്​ തെറ്റായി സർട്ടിഫിക്കറ്റ്​ നൽകുന്നുണ്ട്​. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ്​ നൽകി പശുക്കളെ  കശാപ്പ്​ ശാലയിലേക്ക്​ തള്ളിവിടുന്നത്​​ നിയമ വിരുദ്ധമാണ്​. നിലവിലെ ഗോവധ നിരോധന നിയമം പരിഷ്​കരിച്ച്​ ഗോഹത്യ നടത്തുന്നവർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും ജഡ്​ജി ആവശ്യപ്പെട്ടു. നിലവിൽ​ പ്രായാധിക്യവും അവശതയും അനുഭവിക്കുന്ന പശുക്കളെയാണ്​ ആന്ധ്രയിലും തെലുങ്കാനയിലും കശാപ്പിനായി അനുവദിക്കാറുള്ളത്​.

കശാപ്പിന്​ കൊണ്ട്​ വന്നതാണെന്ന്​ ആരോപിച്ച്​ പശുക്കളെ പിടിച്ചെടുത്തതിനെതിരെ രാമാവത്ത്​ ഹനുമയാണ്​ ഹൈദരാബാദ്​ ഹൈകോടതിയെ സമീപിച്ചിത്​​. ഇതേ ആവശ്യമുന്നിയിച്ച്​ നൽഗോണ്ടയിലെ കോടതിയിൽ രാമാവത്ത്​ ഹരജി നൽകിയിരുന്നെങ്കിലും കോടതി ഇത്​ തള്ളുകയായിരുന്നു. ഇതിനെതിരെയാണ്​ രാമാവത്ത്​ ഹൈകോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtcow issue
News Summary - high court jidge contraversial statement of beef issue
Next Story