വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ ഹൈകോടതി: '82കാരെൻറ ജീവിത നിലവാരമെന്ത്?'
text_fieldsമുംബൈ: എന്താണ് 82കാരനായ വ്യക്തിയുടെ ജീവിതനിലവാരമെന്നും തുടർച്ചയായി തടവിലിട്ടാൽ വിചാരണ തടവുകരെൻറ ആരോഗ്യത്തെ അതെങ്ങനെ ബാധിക്കുമെന്നും എൻ.െഎ.എയോട് ബോംെബ ഹൈകോടതി.
എൽഗാർ പരിഷത്ത് കേസിൽ രണ്ടു വർഷത്തിലേറെയായി തടവിൽ കഴിയുന്ന തെലുഗു കവി വരവര റാവു തെൻറ ആരോഗ്യാവസ്ഥ പരിഗണിച്ച് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വാദം കേൾക്കെയാണ് കോടതി ചോദ്യം.
ആരോഗ്യത്തിെൻറ പേരിൽ കടുത്ത ഉപാധികളോടെ റാവുവിന് ജാമ്യം നൽകുന്നതിന് പകരം ജയിലിൽ റാവുവിന് പരിചരണം ലഭിക്കാൻ സർക്കാറിന് കടുത്ത ഉപാധികൾ വെക്കുകയാണ് വേണ്ടതെന്ന് എൻ.െഎ.എ അഭിഭാഷകൻ കോടതിയിൽ പറഞ്ഞപ്പോഴാണ് ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, മനീഷ് പിതാലെ എന്നിവരുടെ ബെഞ്ച് ഇങ്ങനെ ചോദിച്ചത്. വാദം കേൾക്കൽ ബുധനാഴ്ച തുടരും.

