ജുനൈദ് വധം: കുടുംബം വീണ്ടും ഹൈകോടതിയിൽ
text_fieldsന്യൂഡല്ഹി: മഥുരയിലേക്കുള്ള ട്രെയിനിൽ ഗോരക്ഷക ഗുണ്ടകൾ 15കാരനായ ജുനൈദ്ഖാനെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ട് കുടുംബം വീണ്ടും പഞ്ചാബ്- ഹരിയാന ഹൈകോടതിയെ സമീപിച്ചു. നേരത്തേ ഇതേയാവശ്യം തള്ളിയ ഹൈകോടതി സിംഗിള് ബെഞ്ച് നടപടി ചോദ്യംചെയ്താണ് ഡിവിഷന് ബെഞ്ചിനെ വീണ്ടും സമീപിച്ചത്.
അന്വേഷണം ശരിയായ ദിശയിലാണെന്നും സംഭവത്തിന് ദേശീയതലത്തിൽ ഏതെങ്കിലും വിധത്തിലുള്ള പ്രാധാന്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജൻ ഗുപ്തയുടെ ബെഞ്ച് സി.ബി.ഐ അേന്വഷണമെന്ന ആവശ്യം തള്ളിയത്. എന്നാല്, തീര്ത്തും ഏകപക്ഷീയമായ വര്ഗീയ കൊലപാതകമാണ് ജുനൈദിേൻറതെന്ന പരിഗണനപോലും നൽകാതെയാണ് സിംഗിള് ബെഞ്ച് സി.ബി.െഎ അന്വേഷണം തള്ളിയതെന്ന് പിതാവ് ജലാലുദ്ദീന് സമര്പ്പിച്ച ഹരജിയില് ചൂണ്ടിക്കാട്ടി. ഹരജി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.
കേസിന് ആധാരമായ തെളിവുകള് സമര്പ്പിച്ചെങ്കിലും അവയെല്ലാം പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയതെന്ന് ജലാലുദ്ദീെൻറ അഭിഭാഷകൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
