Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദായനികുതി നോട്ടിസിന്​ ...

ആദായനികുതി നോട്ടിസിന്​ മറുപടി നൽകാൻ വാദ്രക്ക്​ മൂന്നാഴ്​ചകൂടി അനുവദിച്ചു

text_fields
bookmark_border
ആദായനികുതി നോട്ടിസിന്​ മറുപടി നൽകാൻ വാദ്രക്ക്​ മൂന്നാഴ്​ചകൂടി അനുവദിച്ചു
cancel

ന്യൂഡൽഹി: കള്ളപ്പണ നിയമപ്രകാരം ആദായനികുതി വകുപ്പ്​ നൽകിയ നോട്ടിസിന്​ മറുപടി നൽകാൻ, കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്​​ റോബർട്ട്​ വാദ്രക്ക്​ ഡൽഹി ഹൈകോടതി മൂന്നാഴ്​ച കൂടി സമയം അനുവദിച്ചു. ആദായനികുതി വകുപ്പിന്​ നടപടികളുമായി മുന്നോട്ടു പോകാമെന്നും എന്നാൽ ഈ കാലയളവിനുള്ളിൽ അന്തിമ ഉത്തരവ്​ പുറപ്പെടുവിക്കരുതെന്നും ജസ്​റ്റിസുമാരായ​ രാജീവ്​ ശക്​ദർ, തൽവന്ത്​ സിങ്​ എന്നിവരടങ്ങിയ ബെ​ഞ്ച്​ നിർദേശിച്ചു.

തനിക്ക്​ നൽകിയ നോട്ടിസുകൾക്കെതിരെ വാദ്ര സമർപ്പിച്ച ഹരജിയിൽ ആദായനികുതി വകുപ്പിന്​ നോട്ടിസ്​ നൽകിയ ഹൈകോടതി, വിഷയത്തിൽ നാലാഴ്​ചക്കുള്ളിൽ മറുപടി നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്​.

2015​െല കള്ളപ്പണ നിയമപ്രകാരം എന്നു ചൂണ്ടിക്കാട്ടി 2019 ഡിസംബർ, 2018 ഡിസംബർ എന്നീ സമയങ്ങളിലായി രണ്ടു നോട്ടിസുകളാണ്​ ആദായനികുതി വകുപ്പ്​ വാദ്രക്ക്​ നൽകിയത്​.

കൂടാതെ മേയ്​ ഏഴിന്​ കാരണം കാണിക്കൽ നോട്ടിസും നൽകിയിരുന്നു. ഈ നോട്ടിസുകളെല്ലാം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും ഇവ റദ്ദാക്കണമെന്നുമാണ്​ വാദ്രയുടെ ഹരജി.

Show Full Article
TAGS:Robert Vadra Black Money 
News Summary - High Court Grants More Time To Robert Vadra
Next Story