ജമ്മുകശ്മീരിൽ ഭീകരരുടെ താവളങ്ങൾ തകർത്തു ആയുധങ്ങൾ പിടിച്ചെടുത്തു
ശ്രീനഗർ: കുപ്വാര വനമേഖലയിൽ ലഷ്തിയലിൽ സുരക്ഷ സേന നടത്തിയ തിരച്ചിലിൽ ഭീകരരുടെ താവളങ്ങൾ തകർത്തു, പ്രദേശത്തു നിന്നും വൻ തോതിലുള്ള ആയുധ ശേഖരവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് 41ാം രാഷ്ട്രീയ റൈഫിൾസും, സി.ആർ.പി.എഫിന്‍റെ 98ാം ബറ്റാലിയനും നടത്തിയ സംയുക്ത ഒാപ്പറേഷന്‍റെ ഭാഗമായാണ് നടപടി.
രണ്ട് കിലോയോളം വരുന്ന ഐ.ഇ.ഡി(ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്), പിസ്റ്റൾ തിരകൾ, എ.കെ47 തോക്കകളുടെ തിരകൾ,ഏഴ് ഡിറ്റനേറ്ററുകൾ, ഷെല്ലുകൾ തുടങ്ങിയവ പിടിച്ചെടുത്തവയിൽ പെടുന്നു